»   » മംമ്തക്കു പകരം റോമ

മംമ്തക്കു പകരം റോമ

Posted By:
Subscribe to Filmibeat Malayalam
Roma
ഈസ്റ്റ് കോസ്റ്റ് വിജയന്റെ രണ്ടാമത്തെ ചിത്രമായ മൊഹബത്തില്‍ മംമത മോഹന്‍ദാസിന് പകരം റോമ. ചിത്രത്തില്‍ മംമ്ത അവതരിപ്പിയ്ക്കാനിരുന്ന ഗസ്റ്റ് റോളാണ് റോമയ്ക്ക് ലഭിച്ചിരിയ്ക്കുന്നത്. തിരക്ക് മൂലം അഭിനയിക്കാന്‍ കഴിയില്ലെന്ന് മംമ്ത അറിയിച്ചതോടെയാണ് സംവിധായകന്‍ റോമയെ തിരഞ്ഞെടുത്തത്.

ഗായകന്‍ ഹരിഹരനുമൊത്ത് ഒരു ഗാനരംഗത്തിലാണ് റോമ അഭിനയിച്ചത്. വയലാര്‍ ശരത്ചന്ദ്ര വര്‍മയുടെ ഗാനങ്ങള്‍ക്ക് എന്‍ ബാലകൃഷ്ണനാണ് ഈണം പകര്‍ന്നിരിയ്ക്കുന്നത്.

മുസ്ലീം പശ്ചാത്തലത്തില്‍ ഒരുക്കുന്ന മൊഹ്ബത്തില്‍ മീര ജാസ്മിനാണ് നായിക.

English summary
Leading South Indian actress-singer Mamta Mohandas, who was to play a cameo in director East Coast Vijayan's Muslim social romantic drama Mohabbath, has been replaced by actress Roma, after Mamta informed that she could take part in the shoot due to date clashes.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam