»   » ജയറാമില്ലാതെ സീനിയേഴ്‌സ് തിരിച്ചുവരുന്നു

ജയറാമില്ലാതെ സീനിയേഴ്‌സ് തിരിച്ചുവരുന്നു

Posted By:
Subscribe to Filmibeat Malayalam
Boban, Manoj and Biju
2011ല്‍ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ തകര്‍പ്പന്‍ വിജയം നേടിയ ചിത്രങ്ങളിലൊന്നായിരുന്നു വൈശാഖിന്റെ സീനിയേഴ്‌സ്. സീനിയേഴ്‌സിന്റെ വിജയം കൊതിച്ച് വൈശാഖ് വീണ്ടും ഈ ടീമുമായി എത്തുകയാണ്.

നടന്മാരായ മനോജ് കെ ജയന്‍, ബിജു മേനോന്‍, കുഞ്ചാക്കോ ബോബന്‍ എന്നിവരുമായി ഇതുസംബന്ധിച്ച് വൈശാഖ് ചര്‍ച്ചകള്‍ നടത്തുകയും പുതിയ ചിത്രം തുടങ്ങാന്‍ തീരുമാനിക്കുകയും ചെയ്തുവെന്നാണ് സൂചന.

ചിത്രത്തിന്റെ ജോലികള്‍ ഡിസംബറില്‍ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ സീനിയേഴ്‌സ് തിരിച്ചുവരുമ്പോള്‍ ഇക്കൂട്ടത്തില്‍ ജയറാമുണ്ടാകില്ലെന്നാണ് കേള്‍ക്കുന്നത്. മറ്റുചിലചിത്രങ്ങളുടെ തിരക്കാണിതിന് കാരണമെന്നാണ് സൂചന.

ആദ്യചിത്രത്തിന് ശേഷം മനോജും ബിജും കുഞ്ചോക്കോബോബനും വൈശാഖും വലിയ കൂട്ടുകാരായി മാറിയിരിക്കുകയാണത്രേ. ഇനിയൊരു ചിത്രമെടുക്കുന്നെങ്കില്‍ അതില്‍ ഇവര്‍ മൂന്നുപേരും ഉണ്ടാകണമെന്ന് വൈശാഖിന് നിര്‍ബ്ബന്ധവുമാണത്രേ.

സച്ചി-സേതു ടീമിലെ സച്ചിയായിരിക്കും ഈ ചിത്രത്തിന് തിരക്കഥയൊരുക്കുകയെന്നാണ് സൂചന. ഒരു കോമഡി ആക്ഷന്‍ എന്റര്‍ടെയ്‌നറാണത്രേ വൈശാഖ് ഒരുക്കാന്‍ പോകുന്നത്.

English summary
'Seniors' stars Manoj K Jayan, Biju Menon, Kunjacko Boban are again coming together with director Vaisakh, but this time they are meeting with out Jayaram.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam