»   » ദിലീപിന്റെ ഹാരിപോട്ടറിന്റെ പേരുമാറുന്നു

ദിലീപിന്റെ ഹാരിപോട്ടറിന്റെ പേരുമാറുന്നു

Posted By:
Subscribe to Filmibeat Malayalam
Dileep
കല്യാണരാമന്‍ എന്ന മെഗാഹിറ്റിന് ശേഷം ദിലീപും ഷാഫിയും ഒന്നിയ്ക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് സെപ്റ്റംബറില്‍ ആരംഭിയ്ക്കുന്നു. സെപ്റ്റംബര്‍ പത്തിന് ഷൂട്ടിങ് ആരംഭിയ്ക്കാനാണ് സംവിധായകന്‍ ഷാഫി തീരുമാനിച്ചിരിയ്ക്കുന്നത്.

നേരത്തെ ഹാരിപോട്ടര്‍ എന്ന് പേരിട്ടിരുന്ന ചിത്രത്തിന്റെ പേര് മാറ്റാന്‍ സിനിമയുടെ അണിയറക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കുറച്ചുകൂടി ആകര്‍ഷകമായ പേര് സ്വീകരിയ്ക്കാനാണിത്. വൈശാഖ ഫിലിംസ് നിര്‍മ്മിയ്ക്കുന്ന ചിത്രം കുടുംബപശ്ചാത്തലത്തിലുള്ള കോമഡി ചിത്രമായിരിക്കും.

ജയറാമിനെ നായകനാക്കിയുള്ള മേക്കപ്പ് മാന്റെ അവസാന മിനുക്കുപണികളിലാണ് ഷാഫി. ഷീല കൗള്‍ നായികയാവുന്ന ചിത്രത്തില്‍ കുഞ്ചാക്കോബോബന്‍, പൃഥ്വിരാജ് എന്നിവരും അഭിനയിക്കുന്നുണ്ട്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam