»   » ശ്രീനാഥിനെതിരെ കരുനീക്കിയത് അമ്മ?

ശ്രീനാഥിനെതിരെ കരുനീക്കിയത് അമ്മ?

Posted By:
Subscribe to Filmibeat Malayalam
Srinath
ചലച്ചിത്ര, സീരിയല്‍ നടന്‍ ശ്രീനാഥിന്റെ മരണവുമായി ബന്ധപ്പെട്ട് ദൂരൂഹതകളുണ്ടെന്ന് ബന്ധുക്കളും സുഹൃത്തുക്കളും.

താരസംഘടനയായ അമ്മയെ പ്രതിക്കൂട്ടിലാക്കുന്നതരത്തിലുള്ളതാണ് പുതിയ വാര്‍ത്തകള്‍. മോഹന്‍ലാല്‍ നായകനാവുന്ന ചിത്രത്തില്‍ നിന്നും ശ്രീനാഥിനെ പുറത്താക്കാന്‍ അമ്മയും ശ്രമം നടത്തിയിരുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ശിക്കാറില്‍ അഭിനയിച്ച് തുടങ്ങിയതിന് ശേഷമാണ് അദ്ദേഹത്തെ പുറത്താക്കിയത്. ചിത്രത്തില്‍ അഭിനയിക്കാന്‍ ഏറെ പ്രതീക്ഷകളോടെയായിരുന്നുവത്രേ ശ്രീനാഥ് കോതമംഗലത്തെ ലൊക്കേഷനില്‍ എത്തിയത്.

അമ്മയില്‍ അംഗത്വമില്ലെന്ന കാരണം പറഞ്ഞ് ചിത്രത്തില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കണമെന്ന് അമ്മ അഗങ്ങള്‍ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് അരോപണം.

ചിത്രത്തില്‍ നിന്നും പുറത്താക്കിയതില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്. ശ്രീനാഥിനെ പുറത്താക്കിയതിനെത്തുടര്‍ന്ന് ചിത്രത്തിന്റെ കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടിവന്നിരുന്നുവത്രേ.

ചിത്രത്തില്‍ നിന്നും ഒഴിവാക്കിയതിനാല്‍ അണിയറക്കാര്‍ പണം കൊടുത്തെടുത്ത ഹോട്ടല്‍ മുറിയില്‍ നിന്നും ശ്രീനാഥിനോട് ഒഴിയാന്‍ പറഞ്ഞിരുന്നുവത്രേ, അതുചെയ്യാതിരുന്ന ശ്രീനാഥിനെ ഒഴിപ്പിക്കാന്‍ അണിയറക്കാര്‍ ഹോട്ടല്‍ ജീവനക്കാരോട് ആവശ്യപ്പെട്ടിരുന്നുവെന്നും സൂചനയുണ്ട്. താമസം തുടര്‍ന്നാല്‍ തങ്ങള്‍ ബില്ലടയ്ക്കില്ലെന്നായിരുന്നുവത്രേ ചിത്രത്തിന്റെ അണിയറക്കാരുടെ ഭീഷണി.

ഇതിനിടെ, മരണത്തില്‍ ദുരൂഹതയുള്ളതായി ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കാനൊരുങ്ങുകയാണ്. ശ്രീനാഥിന്റെ മരണത്തില്‍ ദുരൂഹതയുള്ളതായി സംശയം പ്രകടിപ്പിച്ചുകൊണ്ട് ശിവസേനാ പ്രവര്‍ത്തകര്‍ വെള്ളിയാഴ്ച രംഗത്തെത്തിയിരുന്നു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam