»   » തമന്ന മോഹന്‍ലാലിന്റെ നായികയാവുന്നു

തമന്ന മോഹന്‍ലാലിന്റെ നായികയാവുന്നു

Posted By:
Subscribe to Filmibeat Malayalam
Tamannah
തമിഴകത്ത് താരറാണിയായി വിലസുന്ന തമന്ന മലയാളത്തിലുമെത്തുന്നു, മോഹന്‍ലാലിന്റെ നായികയായാണ് മലയാളത്തില്‍ തമന്നയുടെ അരങ്ങേറ്റം.

ദൗത്യം, സൂര്യഗായത്രി എന്നീ മോഹന്‍ലാല്‍ ചിത്രങ്ങളുടെ സംവിധായകന്‍ അനില്‍ നീണ്ട ഇടവേളയ്ക്കുശേഷം സംവിധാനെ ചെയ്യുന്ന ചിത്രത്തിലാണ് തമന്ന നായികയാവുന്നത്.

ഒരു ആക്ഷന്‍ ത്രില്ലറായിരിക്കും ഈ സിനിമയെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. അനില്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്.

രജനിയും കമലുമൊഴികെ തമിഴില്‍ മറ്റ് സൂപ്പര്‍താരങ്ങളുടെയൊക്കെ നായികയായ തമന്ന ഇപ്പോള്‍ തമിഴ് ചലച്ചിത്രലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികകൂടിയാണ്.

എന്നാല്‍ മലയാളത്തില്‍ മോഹന്‍ലാലിന്റെ നായികയാകാനുള്ള ഈ അവസരം സ്വന്തമാക്കാന്‍ പ്തിഫലത്തിന്റെ കാര്യത്തില് തമന്ന വന്‍വിട്ടുവീഴ്ചയ്ക്ക് തയ്യാറായിരിക്കുകയാണത്രേ.

തോമസ് സെബാസ്റ്റിയന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന് പഴയകാല ഛായാഗ്രാഹകന്‍ ജയാനന്‍ വിന്‍സന്റ് ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam