»   » നോമ്പ് പേടി; തേജാഭായി പിന്‍മാറി

നോമ്പ് പേടി; തേജാഭായി പിന്‍മാറി

Posted By:
Subscribe to Filmibeat Malayalam
Teja Bhai And Family
നോമ്പ് നാളുകളില്‍ തേജാഭായി ആന്റ് ഫാമിലി റിലീസ് ചെയ്യാനുള്ള തീരുമാനത്തില്‍ നിന്നും നിര്‍മാതാക്കളായ മുരളി ഫിലിംസ് പിന്‍മാറുന്നു. ഇപ്പോള്‍ ഡിസംബര്‍ 30ന് റംസാനോടനുബന്ധിച്ച് സിനിമ തിയറ്ററുകളിലെത്തിയ്ക്കാനാണ് തീരുമാനം.

തിയറ്റര്‍ ഉടമകളുടെ ഭാഗത്തുനിന്നുണ്ടായ ശക്തമായ സമ്മര്‍ദ്ദമാണ് റിലീസ് ഡേറ്റ് മാറ്റിയതിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. പൃഥ്വിയെ നായകനാക്കി വമ്പന്‍ ബജറ്റിലൊരുക്കിയ തേജാഭായി ആഗസ്റ്റ് 26ന് റിലീസ് ചെയ്യാനായിരുന്നു നിര്‍മാതാക്കളായ ശാന്താ മുരളിയും മുരളി മാധവന്‍ നായരും തീരുമാനിച്ചിരുന്നത്. എന്നാല്‍ റംസാന്‍ നോമ്പിന്റെ മൂര്‍ദ്ധന്യത്തില്‍ സിനിമ റിലീസ് ചെയ്യുന്നതിനോട് തിയറ്റര്‍ ഉടമകള്‍ക്ക് താത്പര്യമില്ലായിരുന്നു.

നോമ്പുകാലത്ത് സംസ്ഥാനമൊട്ടാകെ തിയറ്റര്‍ കളക്ഷനില്‍ വന്‍ ഇടിവ് രേഖപ്പെടുത്തുന്നത് സാധരണമാണ്. മലബാര്‍ മേഖലയില്‍ പ്രത്യേകിച്ചും. ഈയവസരത്തില്‍ തേജാഭായി പോലുള്ള കൊമേഴ്‌സ്യല്‍ സിനിമ തിയറ്ററുകളിലെത്തുന്നത് വന്‍തിരിച്ചടിയാവുമെന്നായിരുന്നു തിയറ്റര്‍ ഉടമകളുടെ വാദം.

English summary
During Noyambu period collections are at an all-time low especially in Malabar area, and if Teja Bhai had released it would have taken a poor opening

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam