»   » ദിലീപ് ചിത്രവുമായി മമ്മൂട്ടി

ദിലീപ് ചിത്രവുമായി മമ്മൂട്ടി

Posted By:
Subscribe to Filmibeat Malayalam
Kaaryasthan
ദിലീപും പുതുമുഖമായ അഖിലയും ഒന്നിയ്ക്കുന്ന കാര്യസ്ഥന്‍ ദീപാവലിയ്ക്ക് തിയറ്ററുകളില്‍.

നവാഗതസംവിധായകനായ തോംസണ്‍ ഒരുക്കിയിരിക്കുന്ന ചിത്രം നിര്‍മിച്ചിരിയ്ക്കുന്നത് ആന്റോ ജോസഫാണ്. മമ്മൂട്ടിയുടെ കൂടെ ഉടമസ്ഥതയിലുള്ള പ്ലേ ഹൗസ് നവംബര്‍ അഞ്ചിന് ചിത്രം റിലീസ് ചെയ്യും.

ഹാസ്യത്തിന് മുന്‍തൂക്കം നല്‍കി സിബി-ഉദയന്‍ ടീമാണ് കാര്യസ്ഥന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇടഞ്ഞുനില്‍ക്കുന്ന രണ്ട് സമ്പന്ന കുടുംബങ്ങളുടെ കഥയാണ് കാര്യസ്ഥന്റെ പശ്ചാത്തലം. സലീം കുമാര്‍, സിദ്ദിഖ്, ഹരിശ്രീ അശോകന്‍, മധു, ജികെ പിള്ള തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X