»   » നായികയ്ക്ക് ഭീഷണിയുണ്ട്: ജയരാജ്

നായികയ്ക്ക് ഭീഷണിയുണ്ട്: ജയരാജ്

Posted By:
Subscribe to Filmibeat Malayalam
Nayika
ഭീഷണികള്‍ നിലനില്‍ക്കെയാണ് നായികയെന്ന പുതിയ ചിത്രം തിയേറ്ററുകളിലെത്തുന്നതെന്ന് സംവിധായകന്‍ ജയരാജ്. സിനിമാരംഗത്ത് കൂടുതല്‍ സംഘടനകളുണ്ടായതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും ജയരാജ് പറഞ്ഞു. തിരുവനന്തപുരം പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമരസമയത്ത് ചിലരെ സഹായിച്ച തമിഴ് സിനിമാ ഇന്‍ഡസ്ട്രിയിലുള്ളവര്‍ക്കു വേണ്ടി 'നായിക'യുടെ റിലീസിങ് ഒരാഴ്ചകൂടി നീട്ടിവെയ്ക്കണമെന്ന ഒരു അസോസിയേഷന്റെ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ല. ഇപ്പോള്‍ റിലീസ് ചെയ്തില്ലെങ്കില്‍ എന്റെ സിനിമയുടെ ജീവനില്ലാതാകും- അദ്ദേഹം പറഞ്ഞു.

സിനിമയില്‍ ജീവിതം അര്‍പ്പിച്ച ഇന്നും ജീവിച്ചിരിക്കുന്ന ഒരു നടിയുടെ കഥയാണ് നായിക'. നടി ശാരദയുടെ കഥയല്ല ഇതെന്ന് എനിക്ക് തീര്‍ത്തു പറയാന്‍ കഴിയില്ല കഥയ്ക്ക് അവരുടെ ജീവിതവുമായി സാമ്യമുണ്ടാകും.

ശാരദയും മുഖാമുഖം പരിപാടിയ്‌ക്കെത്തിയിരുന്നു. സിനിമാരംഗത്ത് അന്‍പതു വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയമുള്ള താന്‍ ഇത്തരം സിനിമാ സമരങ്ങള്‍ ആദ്യമായാണ് കാണുന്നതെന്ന് അവര്‍ പറഞ്ഞു. നിരവധി പേരുടെ ഉപജീവനമാര്‍ഗമാണിത്.

കലയുടെ ലോകത്ത് ഇനി ഇത്തരം സമരങ്ങള്‍ ഉണ്ടാകരുത്. നായിക വളരെ വ്യത്യസ്തമായ രീതിയില്‍ കഥ പറയുന്ന ചിത്രമാണ്. അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഞാന്‍ മലയാള സിനിമയില്‍ അഭിനയിക്കുന്നത്- ശാരദ പറഞ്ഞു.

English summary
Director Jayaraj said that his new film Nayika having so many threat related with it' release. And he also said that the flood of organizations in film industry making a lots of problems,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam