»   » വ്യഭിചാരം, മയക്കുമരുന്ന് ടോളിവുഡ് ഉലയുന്നു

വ്യഭിചാരം, മയക്കുമരുന്ന് ടോളിവുഡ് ഉലയുന്നു

Posted By:
Subscribe to Filmibeat Malayalam
Ravi Teja
വിവാദങ്ങളിലകപ്പെട്ട് ഉലയുകയാണ് തെലുങ്ക് സിനിമാലോകം തുടരെ തുടരെ രണ്ട് വിവാദങ്ങളിലാണ് ടോളിവുഡിലെ സിനിമാ പ്രവര്‍ത്തകര്‍ അകപ്പെട്ടത്.

സൂപ്പര്‍ താരം രവി തേജയുടെ സഹോദരന്‍മാര്‍ മയക്കുമരുന്ന് കേസിലകപ്പെട്ടതായിരുന്നു അതില്‍ ആദ്യം. ഒരു നൈജീരിയക്കാരന്റെ പക്കല്‍ നിന്നും മയക്കുമരുന്ന് വാങ്ങുന്നതിനിടെയാണ് സൂപ്പര്‍ താരത്തിന്റെ സഹോദരന്‍മാരായ ഭരത് രാജുവും രഘുനാഥ് രാജവും പൊലീസിന്റെ പിടിയിലകപ്പെട്ടത്.

ഡ്രഗ് മാഫിയയുടെ വേരുകള്‍ തേടിച്ചെന്ന ഹൈദരാബാദ് പൊലീസിന് ഞെട്ടിയ്ക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. മയക്കുമരുന്ന് മാഫിയയുമായി ആന്ധ്രയിലെ സിനിമാക്കാര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും മാത്രമല്ല, കോളിവുഡിലെ നടിമാരുടെ പേരുകള്‍ വരെ പൊലീസിന് ലഭിച്ചു കഴിഞ്ഞു.

കോണ്‍ഗ്രസ് എംപി ജിവി ഹര്‍ഷ കുമാറിന്റെ മകന്‍ ശ്രീരാജ്, വിജയവാഡ കോണ്‍ എംപി രാജഗോപാലിന്റെ കമന്‍ അശ്രിത്, മുന്‍ ഇന്ത്യന്‍ ക്രിക്കര്‌റ് ക്യാപ്റ്റനും ഇപ്പോള്‍ കോണ്‍ഗ്രസ് എംപിയുമായ അസ്ഹറുദ്ദീന്റെ മകനുമായ അസുദ്ദീന്‍, യുവസിനിമാ താരം രഗുബതി റാണ, ത്രിഷ ചാര്‍മി, രാജ എന്നിങ്ങനെയുള്ളവരെല്ലാം പൊലീസിന്റെ പട്ടികയിലുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.

കേസിലേക്ക് തന്റെ പേര് വലിച്ചിഴച്ചതിനെതിരെ നടി തൃഷ പ്രതികരിച്ചിട്ടുണ്ട്. താനും മയക്കുമരുന്ന് മാഫിയയും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നും തനിയ്‌ക്കെതിരെ ആരോപണമുന്നയിച്ചവര്‍ക്കെതിരെ നിയമപരമായി നീങ്ങുമെന്നും തൃഷ പറയുന്നു.
അടുത്ത പേജില്‍
മയക്കുമരുന്നിന് പിന്നാലെ വ്യഭിചാരവും

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam