»   » തമ്പാനെതിരെ ആനപ്രേമികള്‍

തമ്പാനെതിരെ ആനപ്രേമികള്‍

Posted By:
Subscribe to Filmibeat Malayalam
Jayaram
ജയറാം നായകനാവുന്ന തിരുവമ്പാടി തമ്പാനെതിരെ ആനപ്രേമികള്‍ നിയമപരമായി തന്നെ രംഗത്ത്. സംസ്ഥാന മൃഗസംരക്ഷണ വകുപ്പില്‍ പരാതി നല്‍കിയതോടെ ചിത്രത്തിന്റെ റിലീസ് തടഞ്ഞിരിയ്ക്കുകയാണ്.

അറിയപ്പെടുന്നൊരു മൃഗസ്‌നേഹി കൂടിയായ ജയറാമിനെ നായകനാക്കി എം പത്മകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിനാണ് ഈ ദുര്‍ഗതി നേരിട്ടിരിയ്ക്കുന്നത്.

ആനകളെ നിയമവിരുദ്ധമായി കച്ചവടം ചെയ്യുന്ന ബിഹാറിലെ സോനേപുര്‍ മേളയെ സിനിമയില്‍ പോസറ്റീവായി ചിത്രീകരിയ്ക്കുന്നുവെന്നാണ് ആനപ്രേമികളുടെ പരാതി. അധികൃതരുടെ അനുവാദമില്ലാതെ ആനകളെ ചിത്രീകരണത്തിനായി ഉപയോഗിച്ചുവെന്നും ഇവര്‍ പരാതിപ്പെടുന്നു. മൃഗസംരക്ഷ വകുപ്പിന്റെ സര്‍്ട്ടിഫിക്കറ്റ് ലഭിച്ചാല്‍ മാത്രമേ ചിത്രം സെന്‍സര്‍ ചെയ്യാന്‍ സാധിയ്ക്കൂ.

അതേ സമയം തിരുവമ്പാടി തമ്പാന്‍ ഉടന്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുമെന്ന് ജയറാം അറിയിച്ചു. സിനിമയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ തെറ്റിദ്ധാരണ മൂലമാണെന്നും നടന്‍ പറഞ്ഞു. ചിത്രത്തില്‍ ഒരിടത്തും ആനകളെ മോശമായി ചിത്രീകരിച്ചിട്ടില്ല.

സിനിമ കാണാതെയാണ് ആനകളെ മോശമായി ചിത്രീകരിച്ചതെന്ന് ചിലര്‍ പരാതിപ്പെട്ടത്. വൈകാതെ തടസ്സങ്ങള്‍ മാറി തിരുവമ്പാടി തമ്പാന്‍ തിയറ്ററുകളിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

English summary
Elephant lovers in the state have officially lodged a complaint with the Animal Welfare Board, and have succeeded in postponing the release of M Padmakumar’s film, ‘Thiruvambadi Thamban’

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam