»   » ബോക്സ് ഓഫീസില്‍ ജയറാ-ജയറാം ഏറ്റുമുട്ടല്‍

ബോക്സ് ഓഫീസില്‍ ജയറാ-ജയറാം ഏറ്റുമുട്ടല്‍

Posted By:
Subscribe to Filmibeat Malayalam
Jayaram
സമരപരമ്പരകള്‍ക്കൊടുവില്‍ മലയാള സിനിമ തിയറ്ററുകളിലേക്ക് തിരിച്ചെത്തുമ്പോള്‍ അപൂര്‍വമായൊരു പോരാട്ടത്തിന് കളമൊരുങ്ങുകയാണ്. മലയാളിയുടെ ജനപ്രിയ നായകന്‍ ജയറാമിന്റെ രണ്ട് ചിത്രങ്ങളാണ് ഒരേ ദിവസം തിയറ്ററുകൡലെത്തുന്നത്. കമല്‍ ചിത്രമായ സ്വപ്‌ന സഞ്ചാരിയും ജയരാജിന്റെ നായികയുമാണ് ഈ രണ്ട് ജയറാം ചിത്രങ്ങള്‍.

കരിയറില്‍ ഇതാദ്യമായാണ് ജയറാമിന്റ രണ്ട് സിനിമകള്‍ ഒരേദിനത്തില്‍ തിയറ്ററുകൡലെത്തുന്നത്. മോളിവുഡിലെ ഒരു മാസത്തിലേറെക്കാലം സ്തംഭിപ്പിച്ച സമരങ്ങളാണ് ഇങ്ങനെയൊരു സാഹചര്യത്തിന് വഴിതെളിച്ചത്. സമരം തീര്‍ന്നയുടനെ രണട്് ജയറാം സിനിമകളും തിയറ്ററുകളിലെത്തിയ്ക്കാന്‍ നിര്‍മാതാക്കള്‍ തീരുമാനിക്കുകയായിരുന്നു.

പുതിയ മലയാള ചിത്രങ്ങളുടെ വരവിനെ തിയറ്ററുകളും ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിയ്ക്കുന്നത്. അന്യഭാഷ സിനിമകളുടെ വരവോടെ അകന്നുപോയ ഒരുവിഭാഗം പ്രേക്ഷകര്‍ തിയറ്ററുകളിലേക്ക് മടങ്ങിയെത്തുമെന്നാണ് അവര്‍ പ്രതീക്ഷിയ്ക്കുന്നത്.

ജയറാമും സംവൃതയും കേന്ദ്രകഥാപാത്രങ്ങളാവുന്ന സ്വപ്‌നസഞ്ചാരി 61 കേന്ദ്രങ്ങളിലാണ് പ്രദര്‍ശനത്തിനെത്തുന്നത്. പത്മപ്രിയ നായികയാവുന്ന ജയരാജിന്റെ നായിക 65 കേന്ദ്രങ്ങളിലും റിലീസ് ചെയ്യും. ഈ സിനിമയുടെ വിജയങ്ങള്‍ നടന് മാത്രമല്ല, മലയാള ചലച്ചിത്രരംഗത്തിനാകെ നിര്‍ണായകമാണ്.

English summary
It is Jayaram versus Jayaram at the Kerala box-office from November 25! Jayaram’s Kamal directed Swapna Sanchari is releasing along with the star’s Jayaraj directed Naayika

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam