»   » സൗമ്യയുടെ ദുരന്തവുമായി 2 സിനിമകള്‍

സൗമ്യയുടെ ദുരന്തവുമായി 2 സിനിമകള്‍

Posted By:
Subscribe to Filmibeat Malayalam
Soumya
കേരളത്തിന്റെ മനസാക്ഷിയെ നടുക്കിയ ദുരന്തം അഭ്രപാളികളിലേക്ക്. തീവണ്ടി യാത്രക്കിടെ പീഡനത്തിനിരയായി കൊല്ലപ്പെട്ട സൗമ്യയുടെ ദുരന്തവുമായി ബന്ധപ്പെട്ട് രണ്ട് സിനിമകളാണ് അണിയറയിലുള്ളത്.

പ്രശസ്ത തിരക്കഥാകൃത്ത് ടിഎ റസാഖ് സ്വതത്ര സംവിധായകനാകുന്ന ചിത്രമാണ് ഇതിലൊന്ന്. റസാഖ് തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയുമൊരുക്കിയത്. ശ്രീനിവാസന്‍ , മംതാ മോഹന്‍ദാസ്, സമുദ്രക്കനി, ആസിഫ് അലി എന്നിവരെയാണ് ചിത്രത്തിലേക്ക് പരിഗണിക്കുന്നത്. സൗമ്യയെ അവതരിപ്പിക്കുന്നത് ബാംഗ്ലൂരില്‍ നി്ന്നുള്ളൊരു പുതുമുഖമായിരിക്കും.

റസാഖ് സിനിമയുടെ തിരക്കഥാജോലികള്‍ അവസാനഘട്ടത്തിലെത്തി നില്‍ക്കവെ ഇതേ പ്രമേയവുമായി മറ്റൊരു നവാഗതസംവിധായകനും രംഗത്തെത്തിയിട്ടുണ്ട്. സ്ട്രീറ്റ്‌ലൈറ്റ്, മാപ്പിളപ്പാട്ട് എന്നീ ടെലിവിഷന്‍ പരിപാടികളിലൂടെ ശ്രദ്ധേയനായ സുധീര്‍ അമ്പലപ്പാട്ടാണ് സൗമ്യയുടെ ദുരന്തം പശ്ചാത്തലമാക്കി രണ്ടാമത്തെ ചിത്രമൊരുക്കുന്നത്. പരസ്യചിത്രങ്ങളിലൂടെ നേരത്ത കഴിവ് തെളിയിച്ച സുധീര്‍ തന്റെ സിനിമയിലേക്ക് കാവ്യ മാധവന്‍, മീരാ ജാസ്മിന്‍ തുടങ്ങിയ താരങ്ങളെ അഭിനയിപ്പിയ്ക്കാനാണ് ശ്രമിയ്ക്കുന്നത്.

കോഴിക്കോട്ടു നിന്നുള്ള ഈ സംവിധായകര്‍ കഴിഞ്ഞയാഴ്ച പരസ്പരം സിനിമയുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചിരുന്നു. സൗമ്യയുടെ ദുരന്തമൊഴിച്ച് തിരക്കഥയിലെ ബാക്കിയുള്ളതെല്ലാം തീര്‍ത്തും വ്യത്യസ്തമാണെന്ന് കണ്ടാണ് സിനിമയുമായി മുന്നോട്ടുപോകാന്‍ ഇവര്‍ തീരുമാനിച്ചത്.

English summary
Scriptwriter T A Razaaq, to turn an independent director with a movie based on the infamous Soumya murder, where the young girl was pulled out of the train, raped and murdered. As Razaaq is getting ready with his final scripts, the news is that another young debutante Sudheer Ambalapatt, is also planning another movie on the same subject

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam