»   » പൃഥ്വിയുടെ ഉറുമിയ്ക്ക് തുടക്കം

പൃഥ്വിയുടെ ഉറുമിയ്ക്ക് തുടക്കം

Posted By:
Subscribe to Filmibeat Malayalam
Prithviraj
പൃഥ്വി-സന്തോഷ് ശിവന്‍ ടീമിന്റെ ഡ്രീം പ്രൊജക്ട് ഉറുമിയ്ക്ക് തുടക്കം. ആഗസ്റ്റ് 17ന് മലയാള മാസം ചിങ്ങം ഒന്നിനാണ് ഉറുമിയുടെ ചിത്രീകരണത്തിന് സന്തോഷ് ശിവന്‍ തുടക്കം കുറിച്ചിരിയ്ക്കുന്നത്. മലബാര്‍ തീരത്ത് ഷൂട്ടിങ് ആരംഭിച്ച ഉറുമിയുടെ ഭൂരിഭാഗം ലൊക്കേഷനുകളും നോര്‍ത്ത് ഇന്ത്യയിലും വിദേശത്തുമാണ്.

1500കളുടെ പശ്ചാലത്തലത്തില്‍ നിര്‍മിയ്ക്കുന്ന പീരിയഡ് ചിത്രത്തില്‍ പോര്‍ച്ചുഗീസ് നാവികനായ വാസ്‌കോഡ ഗാമയെ വധിയ്ക്കുകയെന്ന ദൗത്യമേറ്റെടുത്ത കേളുനായര്‍ എന്ന യോദ്ധാവിനെയാണ് പൃഥ്വി അവതരിപ്പിയ്ക്കുന്നത്. പോര്‍ച്ചുഗീസ് രാജകുമാരിയായി ജെനീലിയയും കേളുനായരുടെ സുഹൃത്തിന്റെ വേഷത്തില്‍ പ്രഭുദേവയും ഉറുമിയിലെത്തുന്നുണ്ട്. ചിത്രത്തില്‍ ബോളിവുഡ് താരം വിദ്യാബാലന്റെ ഒരു നൃത്തരംഗവും ഉണ്ടാകുമെന്ന് ഉറപ്പായിട്ടുണ്ട്. ദീപക് ദേവാണ് ചിത്രത്തിലെ സംഗീതം കൈകാര്യം ചെയ്യുന്നത്.

ദുബൈ ബിസ്സിനസ്സുകാരനായ ഷാജി നടേശന്‍, സന്തോഷ് ശിവന്‍, പൃഥ്വിരാജ് എന്നിവര്‍ ചേര്‍ന്ന് രൂപം നല്‍കിയ ആഗസ്റ്റ് സിനിമയുടെ ബാനറിലാണ് ഉറുമി നിര്‍മ്മിയ്ക്കുന്നത്. അന്താരാഷ്ട്ര വിപണി ലക്ഷ്യമിട്ട് നിര്‍മ്മിയ്ക്കുന്ന ചിത്രം മലയാളത്തിന് പുറമെ തമിഴ്, ഇംഗ്ലീഷ് ഭാഷകളിലും പുറത്തിറങ്ങും.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam