മനോജിനെതിരെ ഉര്‍വശി കോടതിയലക്ഷ്യഹര്‍ജി നല്‍കി

ആറ്റുകാല്‍ പൊങ്കാല ഉല്‍സവത്തിനു കൊണ്ടുപോകാന്‍ മകളെ വിട്ടു നല്‍കണമെന്ന കുടുംബക്കോടതി നിര്‍ദ്ദേശം പാലിച്ചില്ലെന്നാരോപിച്ചാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
ഫെബ്രുവരി 18 മുതല്‍ 20 വരെ മകള്‍ കുഞ്ഞാറ്റയെ വിട്ടുനല്‍കണമെന്നായിരുന്നു കോടതി നിര്‍ദ്ദേശം.
എന്നാല്‍ സ്‌കൂള്‍ വിനോദയാത്രയുടെ പേരുപറഞ്ഞ് മകളെ കോടതിയില്‍ ഹാജരാക്കിയില്ലെന്നാരോപിക്കുന്ന ഹര്‍ജിയില്‍ ഹൈക്കോടതി മനോജ് കെ. ജയനു നോട്ടീസ് അയച്ചു.
മകളെ കൊണ്ടുവരുമെന്ന് കരുതി കോടതി നിര്‍ദ്ദേശിച്ച ദിവസം ഉര്‍വശി കോടതി പരിസരത്ത് കാത്തുനിന്നിരുന്നു.


Click it and Unblock the Notifications











