»   » യക്ഷി വിനയനെ രക്ഷിക്കുമോ?

യക്ഷി വിനയനെ രക്ഷിക്കുമോ?

Posted By:
Subscribe to Filmibeat Malayalam
Yakshiyum Njanum
മലയാളിയെ എന്നും വിഭ്രമിപ്പിയ്ക്കുന്ന യക്ഷിക്കഥയുമായി വിനയന്‍ വീണ്ടും വരുന്പോള്‍ മലയാള ചലച്ചിത്ര ലോകം കൗതുകത്തോടെ ഉറ്റുനോക്കുകയാണ്. അമ്മയും ഫെഫ്ക്കയുമായുള്ള പടയോട്ടത്തില്‍ തോറ്റ പോരാളിയോട് മലയാള സിനിമയിലെ പല പ്രമുഖര്‍ക്കും അല്‍പം സോഫ്റ്റ്കോര്‍ണറുള്ള കാര്യം പരസ്യമായ രഹസ്യമാണ്. തന്നെ അയിത്തം കല്‍പ്പിച്ച് മാറ്റിനിര്‍ത്തുന്ന സഹപ്രവര്‍ത്തകര്‍ക്ക് മറുപടി നല്‍കാന്‍ പുതിയ ചിത്രത്തിലൂടെ വിനയന് സാധിയ്ക്കുമോയെന്നാണ് ഏവരും ആകാംക്ഷയോടെ കാത്തിരിയ്ക്കുന്നത്.

ജൂലൈ 30നാണ് ഒരുകൂട്ടം പുതുമുഖങ്ങളെ അണിനിരത്തിക്കൊണ്ടുള്ള വിനയന്റെ പുതിയ ചിത്രമായ യക്ഷിയും ഞാനും തിയറ്ററുകളിലേക്കെത്തുന്നത്. മുന്പ് പലതാരത്തിലുള്ള പ്രതിസന്ധികളിലും പെട്ട് ഉഴറിയപ്പോള്‍ വിനയനെ തിരിച്ചുവരാന്‍ സഹായിച്ചതും യക്ഷിക്കഥകളുമായെത്തിയ സിനിമകളായിരുന്നു.

ഫാന്റസിയും ഹൊററും ഒരുപോലെ ചേര്‍ന്ന ആകാശഗംഗ, വെള്ളിനക്ഷത്രം പോലുള്ള സിനിമകള്‍ ബോക്‌സ് ഓഫീസില്‍ തകര്‍പ്പന്‍ വിജയം മലയാള സിനിമാലോകത്തെ ശക്തനായി മാറാന്‍ ഈ സംവിധായകനെ സഹായിച്ചു.

എന്നാല്‍ പിന്നീട് കാര്യങ്ങള്‍ മാറിമറിഞ്ഞു. മാക്ടയുടെ പിളര്‍പ്പോടെ വിനയന്‍ ദുര്‍ബലനായി. പലവിധ വിലക്കുകളും ഈ സംവിധായകനെ വലച്ചു. ഈ സാഹചര്യങ്ങളില്‍ താന്‍ തന്നെ നിര്‍മ്മിച്ച സിനിമയിലൂടെ ഒരുതിരിച്ചുവരവിന് വിനയന് കഴിയുമോയെന്നാണ് ചോദ്യം.

പുതുമുഖ താരങ്ങളായ ഗൗതം, ശ്യം, മേഘ്‌ന നായര്‍ അന്തരിച്ച നടന്‍ രാജന്‍ പി ദേവിന്റ മകന്‍ ജുബിന്‍ രാജ് തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. വില്ലന്‍ വേഷത്തിലൂടെ ജുബിന്റെ അരങ്ങേറ്റം കൂടിയാണ് യക്ഷിയും ‍ഞാനും.

വിട ചൊല്ലിയ പ്രശസ്ത സംഗീത സംവിധായകനായിരുന്ന രവീന്ദ്രന്റെ കമന്‍ സാജന്‍ മാധവ് ആണ് ചിത്രത്തിന്റെ സംഗീതവിഭാഗം കൈകാര്യം ചെയ്യുന്നത് പ്രതിസന്ധി ഘട്ടങ്ങളില്‍ വിനയനൊപ്പം ഉറച്ചുനിന്ന നടന്‍ തിലകന്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. യക്ഷി വീണ്ടും വിനയന്റെ രക്ഷകനാവുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിയ്ക്കാം.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam