»   » കുളത്തില്‍ ചാടിയ പ്രിയങ്കയുടെ കാലൊടിഞ്ഞു

കുളത്തില്‍ ചാടിയ പ്രിയങ്കയുടെ കാലൊടിഞ്ഞു

Posted By:
Subscribe to Filmibeat Malayalam
Priyanka Kothari
സിനിമാ ചിത്രീകരണത്തിനിടെ മരത്തില്‍ നിന്നും കുളത്തിലേക്ക്‌ ചാടിയ നടിയുടെ കാലൊടിഞ്ഞു. തൊട്ടു പിന്നാലെ ചാടിയ ഡ്യൂപ്പിന്റെയും കാലൊടിഞ്ഞു. ബോളിവുഡിലെ ഗ്ലാമര്‍ താരമായ പ്രിയങ്ക കോത്താരിയുടെ കാലാണ്‌ ഒടിഞ്ഞത്‌.

രാം ഗോപാല്‍ വര്‍മ്മയുടെ പുതിയ ഹിന്ദി ചിത്രമായ 'ആഖ്യാതി'ന്റെ സെറ്റിലായിരുന്നു സംഭവം. അതിരപ്പിള്ളിയ്‌ക്കടുത്തുള്ള പുകലപ്പാറ വനത്തില്‍ വച്ചാണ്‌ അപകടമുണ്ടായത്‌. നായികാ താരം ആശുപത്രിയിലായതോടെ ഷൂട്ടിംഗ്‌ ഒരു മാസത്തേക്ക്‌ നിര്‍ത്തിവച്ച്‌ വര്‍മ്മ മുംബൈയ്‌ക്ക്‌ മടങ്ങി.

കഴിഞ്ഞ രണ്ടാഴ്‌ചയായി സിനിമയുടെ ചിത്രീകരണം പുകലപ്പാറ വനത്തില്‍ നടക്കുകയായിരുന്നു. മരത്തില്‍ നിന്നും കുളത്തിലേക്ക്‌ ചാടുന്നതിനിടെ വെള്ളത്തിനടിയിലുണ്ടായിരുന്ന പാറക്കല്ലില്‍ തട്ടിയാണ്‌ അപകടമുണ്ടായത്‌. തുടര്‍ന്ന്‌ ഡ്യൂപ്പിനെ വച്ച്‌ ഷൂട്ടിംഗ്‌ തുടരാന്‍ സംവിധായകന്‍ ശ്രമിച്ചെങ്കിലും ഡ്യൂപ്പും അപകടത്തില്‍പ്പെട്ടതോടെ ഷൂട്ടിംഗ്‌ നിര്‍ത്തിവെയ്‌ക്കുകയായിരുന്നു.

ഒരു സിനിമാ യൂണിറ്റിലെ സംഘം കൊടും വനത്തില്‍ അകപ്പെടുകയും അതിലെ ചിലര്‍ ദുരൂഹ സാചര്യങ്ങളില്‍ കൊല്ലപ്പെടുന്നതുമാണ്‌ ആഖ്യാതിന്റെ പ്രമേയം. ശ്രീലങ്കയിലാണ്‌ ചിത്രത്തിന്റെ മുക്കാല്‍ ഭാഗവും ചിത്രീകരിച്ചത്‌.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam