»   » ആന്‍ പൃഥ്വിയുടെ നായികയാവുന്നു

ആന്‍ പൃഥ്വിയുടെ നായികയാവുന്നു

Posted By:
Subscribe to Filmibeat Malayalam
Ann
എല്‍സമ്മയെന്ന ആണ്‍കുട്ടിയിലൂടെ ലാല്‍ജോസ് മലയാള സിനിമയ്ക്ക് സമ്മാനിച്ച ആന്‍ അഗസ്റ്റിന്‍ പൃഥ്വിയുടെ നായികയാവുന്നു. പാസഞ്ചര്‍ എന്ന കന്നി ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയനായ രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന അര്‍ജ്ജുനന്‍ സാക്ഷിയിലാണ് ആന്‍ പൃഥ്വിയ്‌ക്കൊപ്പമെത്തുന്നത്.

നായികാപ്രധാന്യമുള്ള ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറാന്‍ ഭാഗ്യം ലഭിച്ച ആനിന്റെ ആദ്യനായകന്‍ കുഞ്ചാക്കോ ബോബനായിരുന്നു.

നവംബര്‍ ഒന്നിന് കൊച്ചിയിലാണ് അര്‍ജ്ജുനന്‍ സാക്ഷിയുടെ ചിത്രീകരണം ആരംഭിയ്ക്കുന്നത്. ബിജു മേനോന്‍, ജഗതി ശ്രീകുമാര്‍, സുരാജ് വെഞ്ഞാറമ്മൂട്, സലീം കുമാര്‍, വിജയരാഘവന്‍, വിജീഷ്, നെടുമുടി വേണു എ്‌നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന താരങ്ങള്‍.

രഞ്ജിത്ത് ശങ്കര്‍ തന്നെ കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് അജയ് വിന്‍സന്റാണ്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam