»   » ബാലയുടെ വില്ലന്‍ ആസിഫിനെ തുണയ്ക്കുമോ?

ബാലയുടെ വില്ലന്‍ ആസിഫിനെ തുണയ്ക്കുമോ?

Posted By:
Subscribe to Filmibeat Malayalam
മലയാളത്തിലെ യുവനടന്‍മാരില്‍ പലരും വില്ലന്‍ വേഷം ചെയ്യാന്‍ അത്രകണ്ട് താത്പര്യം പ്രകടിപ്പിക്കാറില്ല. എന്നാല്‍ ബാല ഇവരില്‍ നിന്ന് വ്യത്യസ്തനാണ്. വില്ലന്‍ വേഷത്തില്‍ തിളങ്ങാന്‍ ബാലയ്ക്ക് ഇഷ്മാണ്.

മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുള്ള ബാല യുവനടന്‍ ആസിഫലിയ്‌ക്കൊപ്പം കൗബോയ് എന്ന ചിത്രത്തില്‍ ഒരു ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നു. സാള്‍ട്ട് സാള്‍ട്ട് ആന്റ് പെപ്പറിലെ ഹോട്ട് കേക്കായി മാറിയ ആസിഫ്‌മൈഥിലി ടീം വീണ്ടുമൊന്നിയ്ക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ബാലചന്ദ്രകുമാര്‍ ആണ്.

ഒന്നിനും കൊള്ളാത്തവനെന്ന് പറഞ്ഞ് നാടും നാട്ടുകാരും തള്ളിക്കളഞ്ഞ ഒരു യുവാവിന്റെ ജീവിതത്തിലുണ്ടാകുന്ന ഒരു സംഭവം അയാളെ മാറ്റിമറിയ്ക്കുന്നതാണ് സിനിമയുടെ പ്രമേയം.

പുതിയമുഖം എന്ന ചിത്രത്തില്‍ പൃഥ്വിയുടെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച ബാല കൗബോയില്‍ വീണ്ടും ശക്തമായ വില്ലന്‍ വേഷവുമായെത്തുകയാണ്. പൃഥ്വിയുടെ കരിയറില്‍ നിര്‍ണ്ണായക വഴിത്തിരിവായ ചിത്രമാണ് പുതിയമുഖം. എന്തുകൊണ്ടും പൃഥ്വിയ്ക്ക് ഭാഗ്യം കൊണ്ടുവന്ന ചിത്രം. ബാലയുടെ വില്ലന്‍ വേഷം പൃഥ്വിയെ തുണച്ചതു പോലെ ആസിഫിനേയും തുണയ്ക്കുമോ എന്ന് കാത്തിരുന്ന് കാണാം

English summary
There used to be a time in Mollywood when budding young actors played it safe to advance their careers. Bala is the complete anti-thesis of this trend. He has acted along megastars Mohanlal and Mammootty and also played roles in movies made with shoe-string budgets.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam