പാരിസ് ഭിക്ഷ നല്‍കിയ 5000 രൂപ!!

മുംബൈയിലെ അന്ധേരിയില്‍ വച്ച് ഭിക്ഷക്കാരിയ്ക്ക് സുന്ദരി നല്‍കിയത് നൂറ് ഡോളറാണ്. കുട്ടിയുമായി എത്തിയ ഭിക്ഷക്കാരി ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിനു കൈകാണിക്കുകയായിരുന്നു. ഉടന്‍ തന്നെ പാരിസ് ഹില്‍ട്ടണ്‍ നൂറു ഡോളറിന്റെ ഒറ്റ നോട്ട് നല്‍കിയത്രേ.
എന്നാല്‍ ഡോളര്‍ ആദ്യമായി കാണുന്ന ഭിക്ഷക്കാരിയ്ക്ക് 5000 രൂപയാണു തന്റെ കൈയില്‍ ഇരിക്കുന്നതെന്ന് മനസ്സിലാക്കാനായില്ല. തൊട്ടടുത്തു നിന്ന ചാനല്‍ ക്യാമറമാനോട് അവര്‍ നോട്ടിന് ചില്ലറ ചോദിച്ചുവെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസമാണു പാരിസ് ഹില്‍ട്ടണ്‍ മുംബൈയില്‍ എത്തിയത്.


Click it and Unblock the Notifications











