»   » തമാശയല്ല, ബോബനും മോളിയും സിനിമയില്‍

തമാശയല്ല, ബോബനും മോളിയും സിനിമയില്‍

Posted By:
Subscribe to Filmibeat Malayalam
Bobanum Moliyum
മലയാളിയെ ചിരിപ്പിച്ച് മണ്ണുകപ്പിച്ച ബോബനും മോളിയും വെള്ളിത്തിരയിലേക്ക്. റ്റോംസിന്റെ പ്രമുഖ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായ ബോബനെയും മോളിയേയും സിനിമയിലെത്തിയ്ക്കുന്നത് റ്റോംസ് തന്നെയാണ്.

ഏവരെയും പൊട്ടിച്ചിരിപ്പിയ്ക്കുന്ന ബോബനും മോളിയുമടക്കമുള്ള കഥാപാത്രങ്ങള്‍ സംസ്ഥാനത്തെ ഒരു പഞ്ചായത്തിലെത്തുകയും അവിടെ നടക്കുന്ന സംഭവങ്ങളില്‍ പങ്കാളിയാവുകയും ചെയ്യുമ്പോള്‍ ഉണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തമെന്ന് റ്റോംസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കഥാപാത്രങ്ങളുടെ ആരാധകര്‍ക്കും സിനിമയുടെ സൃഷ്ടിയില്‍ പങ്കാളികളാകാന്‍ അവസരമുണ്ട്. കാര്‍ട്ടൂണിലെ കഥാപാത്രങ്ങളായ ബോബന്‍, മോളി, ഉണ്ണിക്കുട്ടന്‍, പോത്തന്‍ വക്കീല്‍, ഭാര്യ, ചേട്ടന്‍, ചേട്ടത്തി, ആശാന്‍, അപ്പിഹിപ്പി, രാഷ്ട്രീയക്കാരന്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി ആനുകാലിക സംഭവങ്ങള്‍ സിനിമയുടെ അണിയറക്കാര്‍ക്ക് അയക്കാം.

കൂടാതെ കഥാപാത്രങ്ങളുമായി രൂപസാദൃശ്യമുള്ള അഭിനയശേഷിയുള്ളവര്‍ക്കും സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിയ്ക്കാന്‍ അവസരം ലഭിയ്ക്കും.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam