»   » മോഹന്‍ലാലിന്റെ മറ്റൊരു ചിത്രം കൂടി നിലച്ചു

മോഹന്‍ലാലിന്റെ മറ്റൊരു ചിത്രം കൂടി നിലച്ചു

Posted By:
Subscribe to Filmibeat Malayalam

കാസനോവയ്‌ക്ക്‌ പിന്നാലെ മറ്റൊരു മോഹന്‍ലാല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ്‌ കൂടി അനിശ്ചിതത്വത്തിലായി. ലാല്‍-ശ്രീനിവാസന്‍ ടീം ഒന്നിയ്‌ക്കുന്ന ബ്രേക്കിങ്‌ ന്യൂസിന്റെ നിര്‍മാണമാണ്‌ മാറ്റിവെച്ചിരിയ്‌ക്കുന്നത്‌.

ടികെ രാജീവിന്റെ തിരിച്ചുവരവ്‌ ചിത്രമെന്ന്‌ വിശേഷിപ്പിയ്‌ക്കപ്പെടുന്ന ബ്രേക്കിങ്‌ ന്യൂസിന്റെ ഷൂട്ടിംഗ്‌ സാങ്കേതികാരണങ്ങള്‍ മൂലം മാറ്റിവെച്ചുവെന്നാണ്‌ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്‌.

നായക കഥാപാത്രത്തെ അവതരിപ്പിയ്‌ക്കുന്ന ശ്രീനിവാസന്‍ തിരക്കഥയില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ്‌ സിനിമയുടെ നിര്‍മാണം മാറ്റിവെയ്‌ക്കാന്‍ തീരുമാനിച്ചതെന്നാണ്‌ വിശദീകരണം. മണിയന്‍ പിള്ള രാജു നിര്‍മ്മിയ്‌ക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിയ്‌ക്കുന്നുണ്ട്‌.

പ്രമേയം കൊണ്ട്‌ ഏറെ വ്യത്യസ്‌തമായ സന്തോഷ്‌്‌ എച്ചിക്കാനത്തിന്റെ കൊമാല എന്ന കഥയെ ആസ്‌പദമാക്കിയാണ്‌ ബ്രേക്കിങ്‌ ന്യൂസ്‌ ഒരുക്കുന്നത്‌. ബ്രേക്കിങ്‌ ന്യൂസ്‌ നിര്‍ത്തിവെച്ചതോടെ ഈ വര്‍ഷത്തെ മോഹന്‍ലാലിന്റെ ഷൂട്ടിംഗ്‌ ഷെഡ്യൂളുകളില്‍ വന്‍മാറ്റങ്ങളാണ്‌ ഉണ്ടായിരിക്കുന്നത്‌.

ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിയ്‌ക്കുന്ന ബ്ലെസിയുടെ ഭ്രമരത്തിന്‌ ശേഷം മോഹന്‍ലാല്‍ മുരളി നാഗവള്ളിയുടെ അലക്‌സാണ്ടര്‍ ദി ഗ്രേറ്റിലാണ്‌ അഭിനയിക്കുക. യഥാര്‍ത്ഥത്തില്‍ കാസനോവയാണ്‌ ഈ സമയത്ത്‌ ഷൂട്ട്‌ ചെയ്യാന്‍ തീരുമാനിച്ചിരുന്നത്‌. അലക്‌സാണ്ടറിന്‌ ശേഷം റോഷന്‍ ആന്‍ഡ്രൂസ്‌ ചിത്രത്തിന്റെ വര്‍ക്കുകളിലേക്ക്‌ മോഹന്‍ലാല്‍ കടക്കും

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam