»   » കട്ടിള ഗോപാലന്‍ നഗരത്തില്‍...

കട്ടിള ഗോപാലന്‍ നഗരത്തില്‍...

Posted By:
Subscribe to Filmibeat Malayalam
Dileep
'ശ്വാസം പിടിച്ചിരിയ്‌ക്കുക' നഗരത്തില്‍ കട്ടിള ഗോപാലനിറങ്ങിക്കഴിഞ്ഞു. ദിലീപിന്റെ ക്രിസ്‌മസ്‌ സമ്മാനമായ ക്രേസി ഗോപാലയുടെ പരസ്യ വാചകത്തോട്‌ നീതി പുലര്‍ത്തുന്ന പ്രതികരണമാണ്‌ ആദ്യ നാളുകളില്‍ പ്രേക്ഷകരില്‍ നിന്നും ഉണ്ടായിരിക്കുന്നത്‌.

നവാഗത സംവിധായകനായ ദീപു കരുണാകരന്റെ ഈ ദിലീപ്‌ ചിത്രം ആരാധകരെ തൃപ്‌തിപ്പെടുത്തുമെന്നാണ്‌ ആദ്യ സൂചനകള്‍.

മീശമാധവന്‍ എന്ന മെഗാഹിറ്റിന്‌ ശേഷം ദിലീപ്‌ കള്ളന്റെ വേഷമണിയുന്ന ക്രേസി ഗോപാലനില്‍ കട്ടിള ഗോപാലന്‍ എന്ന വേഷമാണ്‌ ദിലീപ്‌ അവതരിപ്പിയ്‌ക്കുന്നത്‌. മീശമാധവനില്‍ നാട്ടുമ്പുറത്തെ (നല്ലവനായ?) ഒരു കള്ളനെയാണ്‌ അവതരിപ്പിച്ചെങ്കില്‍ പുതിയ ചിത്രത്തില്‍ ഒരു ഹൈടെക്ക്‌ കള്ളനായാണ്‌ താരം വേഷമിടുന്നത്‌. ദീലീപ്‌ ഏഴ്‌ വ്യത്യസ്‌ത ഗെറ്റപ്പുകളില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രം 70 കേന്ദ്രങ്ങളിലാണ്‌ പ്രദര്‍ശനത്തിനെത്തിയിട്ടുള്ളത്‌.

ട്വന്റി20യുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട തിരക്കുകളില്‍ മുഴുകിയിരുന്നതിനാല്‍ എട്ട്‌ മാസം നീണ്ട ഒരിടവേളയ്‌ക്ക്‌ ശേഷമാണ്‌ ഒരു സമ്പൂര്‍ണ ദിലീപ്‌ ചിത്രം തിയറ്ററുകളിലെത്തുന്നത്‌. വിഷു ചിത്രമായെത്തിയ മുല്ലയായിരുന്നു ഇതിന്‌ മുമ്പുള്ള ദിലീപ്‌ ചിത്രം. ടോളിവുഡ്‌ താരം രാധാ വര്‍മ്മയ്‌ക്കൊപ്പം മലയാള മുന്‍നിര ഹാസ്യ താരങ്ങളും അണി നിരക്കുന്ന ക്രേസി ഗോപാലന്‍ വിജയം കൈവരിയ്‌ക്കുമെന്നാണ്‌ ആദ്യ റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ രണ്ട്‌ വര്‍ഷമായി ഒരു വമ്പന്‍ വിജയം സ്വന്തമാക്കാന്‍ കഴിയാത്ത ദിലീപ്‌ ക്രേസി ഗോപാലനില്‍ വന്‍പ്രതീക്ഷയാണ്‌ വച്ചുപുലര്‍ത്തുന്നത്‌.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam