»   » പ്രമാണിയില്‍ മമ്മൂട്ടിക്കൊപ്പം ഫഹദ് ഫാസില്‍

പ്രമാണിയില്‍ മമ്മൂട്ടിക്കൊപ്പം ഫഹദ് ഫാസില്‍

Subscribe to Filmibeat Malayalam
Fahad Fazil,
മമ്മൂട്ടി നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന 'പ്രമാണി'യില്‍ ഫാസിലന്റെ മകന്‍ ഫഹദ് ഫാസിലും അഭിനയിക്കുന്നു. ഷാനു എന്ന പേരില്‍ ഫാസില്‍ സംവിധാനം ചെയ്ത 'കൈയ്യെത്തും ദൂരത്ത്' എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ ഫഹദ് ചിത്രം പരാജയപ്പെട്ടതോടെ സിനിമാഭിനയത്തിന് അവധി കൊടുത്ത് ഉന്നത പഠനത്തിനായി വിദേശത്തേക്ക് പറന്നിരുന്നു.

അഞ്ച് വര്‍ഷത്തിന് ശേഷം കേരള കഫേയില്‍ ഉദയ് അനന്തന്‍ ഒരുക്കിയ മൃത്യുജ്ഞയത്തിലൂടെയാണ് അഭിനയരംഗത്തേക്ക് ഫഹദ് തിരിച്ചുവരവ് നടത്തിയത്. നിരൂപക പ്രശംസ നേടിയ മൃത്യുജ്ഞയത്തിലെ അഭിനയത്തിന് ശേഷം വെള്ളിത്തിരയില്‍ തന്റെ സാന്നിധ്യം ഊട്ടിയുറപ്പിക്കുന്നതിനുള്ള അവസരമാണ് താരത്തിന് പ്രമാണിയിലൂടെ ലഭിച്ചിരിയ്ക്കുന്നത്. ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കുന്ന കഥാപാത്രമാണ് ഫഹദിന് വേണ്ടി ഒരുക്കിയിരിക്കുന്നത്.

ഉണ്ണികൃഷ്ണന്‍ തന്നെ തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ അഴിമതി വീരനും നാട്ടുപ്രമാണിയുമായ പഞ്ചായത്ത് പ്രസിഡന്റ് രാഘവപ്പണിക്കര്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിയ്ക്കുന്നത്. ഇരുപത്തിയഞ്ച് വര്‍ഷമായി ഒരു പഞ്ചായത്തിന്റെ പ്രസിഡന്റ് പദത്തിലിരുന്ന സമ്പത്ത് വാരിക്കൂട്ടിയ ആളാണ് രാഘവപ്പണിക്കര്‍.

സമ്പാദ്യം കുന്നുകൂടിയിട്ടും നാടിനെയും നാട്ടുകാരെയും സേവിയ്ക്കാനുള്ള രാഘവപ്പണിക്കരുടെ മോഹത്തിന് യാതൊരു കുറവുമില്ല. താനൊരു പ്രമാണിയാണെന്ന് സ്വയം വിശ്വസിയ്ക്കുകയും മറ്റുള്ളവരെ അംഗീകരിയ്ക്കാന്‍ ശ്രമിയ്ക്കുകയും ചെയ്യുന്ന രാഘവപ്പണിക്കരുടെ ജീവീതമാണ് ബി ഉണ്ണികൃഷ്ണന്‍ പ്രമാണിയിലൂടെ അവതരിപ്പിയ്ക്കുന്നത്.

ജഗതി, സിദ്ദിഖ്, സുരാജ് വെഞ്ഞാറമ്മൂട്, ജനാര്‍ദ്ദനന്‍, ബാബുരാജ്, കെപിഎസി ലളിത എന്നിങ്ങനെ വന്‍താര നിര തന്നെ പ്രമാണിയില്‍ അണിനിരക്കുന്നുണ്ട്. സ്‌നേഹയോ കമാലിനി മുഖര്‍ജിയോ മമ്മൂട്ടിയുടെ നായികയായെത്തുമെന്നാണ് സൂചന. ബിസി ജോഷി നിര്‍മ്മിയ്ക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഡിസംബര്‍ 18ന് ആരംഭിയ്ക്കും.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam