»   » യോദ്ധയിലെ ഉണ്ണിക്കുട്ടന്‍ ഇപ്പോള്‍ എവിടെ?

യോദ്ധയിലെ ഉണ്ണിക്കുട്ടന്‍ ഇപ്പോള്‍ എവിടെ?

Posted By: Super
Subscribe to Filmibeat Malayalam
Sidharth-Rampoche of Yotha
അക്കോസേട്ടയുടെ ഉണ്ണിക്കുട്ടനെ ഓര്‍മ്മയില്ലേ? മോഹന്‍ലാല്‍-ജഗതി ടീമിന്റെ ഹിറ്റ് ചിത്രമായ യോദ്ധയിലെ ഓമനത്തം തുളുമ്പുന്ന കുട്ടി റിംപോച്ച തന്നെ. 1991ല്‍ പുറത്തിറങ്ങിയ യോദ്ധയിലെ മൊട്ടത്തലയന്‍ ഉണ്ണിക്കുട്ടനായി മലയാളിയുടെ മനംകവര്‍ന്ന അന്നത്തെ കൊച്ചുപയ്യന്‍ ഇപ്പോഴെവിടെയായിരിക്കും? അതിനുത്തരം കണ്ടെത്തിയിരിക്കുന്നത് ഒരു സ്‌കൂള്‍ അധ്യാപകനാണ്.

യോദ്ധയിലെ അശോകനും അപ്പുക്കുട്ടനും നടത്തിയ പോലൊരു സാഹസിക യാത്ര നടത്തിയാണ് കേന്ദ്രീയ വിദ്യാലയത്തിലെ ഇംഗ്ലീഷ് അധ്യാപകനായ സന്തോഷ് കുമാര്‍ അക്കോസേട്ടുവിന്റെ ഉണ്ണിക്കുട്ടനെ കണ്ടെത്തിയത്.

മൂന്ന് വര്‍ഷത്തെ ഡെപ്യൂട്ടേഷനില്‍ കഴിഞ്ഞ ഏപ്രിലില്‍ നേപ്പാളിലെത്തിയതോടെയാണ് ഉണ്ണിക്കുട്ടനെ അന്വേഷിച്ചുള്ള സന്തോഷ് കുമാറിന്റെ യാത്രകള്‍ തുടങ്ങിയത്. ഏറെ തിരച്ചിലുകള്‍ക്കൊടുവില്‍ ഉണ്ണിക്കുട്ടനായും റിംപോച്ചെയായുമായൊക്കെ അഭിനയിച്ച സിദാര്‍ഥ് നേപ്പാളിലെ നാഷണല്‍ സ്‌പോര്‍ട് കൗണ്‍സിലിലെ ജീവനക്കാരനാണെന്ന് സന്തോഷ് മനസ്സിലാക്കി.

സിദാര്‍ഥിനെ കാണാന്‍ ഒരു യോദ്ധ ടച്ചിലാണ് സന്തോഷ് പോയത്. സിനിമയില്‍ മോഹന്‍ലാല്‍ ധരിച്ചിരുന്ന ബട്ടര്‍ഫ്‌ളൈ ജാക്കറ്റ് ധരിച്ചെത്തിയ സന്തോഷ് ഈ ജാക്കറ്റ് ഓര്‍മയുണ്ടോയെന്നും സിദാര്‍ഥിനോട് ചോദിച്ചു.
ഒരു ചെറുപുഞ്ചിരിയോടെ സിദാര്‍ഥ് പറഞ്ഞത് മലയാളിയുടെ മനംകവര്‍ന്ന താരത്തിന്റെ പേര്.

പത്തം ക്ലാസില്‍ പഠിയ്ക്കുമ്പോഴാണ് സന്തോഷ് കുമാര്‍യോദ്ധ കണ്ടത്. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം യോദ്ധയില്‍ വില്ലനായ അഭിനയിച്ച യുവരാജ് ലാമയുമായി നടത്തിയ ഫേസ്ബുക്ക് ചാറ്റിലൂടെയാണ് സിദാര്‍ഥ് എവിടെയാണുള്ളതെന്ന കാര്യം സന്തോഷ് മനസ്സിലാക്കിയത്. യോദ്ധയില്‍ കുട്ടി റിംപോച്ചയെ തട്ടിക്കൊണ്ടുപോകുന്ന കഥാപാത്രത്തെയാണ് യുവരാജ് ലാമ അവതരിപ്പിച്ചത്.

അന്വേഷത്തിനിടെ യോദ്ധയിലെ കുട്ടിമാമ്മയുടെ വീടും മോഹന്‍ലാല്‍-ജഗതി ടീമിന്റെ നര്‍മരംഗങ്ങള്‍ക്ക് വേദിയായ പടിക്കെട്ടുമെല്ലാം സന്തോഷ്് സന്ദര്‍ശിച്ചിരുന്നു.

English summary
Remember the cute little Rimpoche who won the hearts of Keralites by calling Mohanlal ‘Akosoto’ in the 1991 film Yodha? In an adventure worthy of Yodha, Mr Santhosh Kumar Kana, an English teacher in a Kendriya Vidyalaya who has been in Nepal since April on a three-year deputation, went in search of the little boy and finally found him.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam