»   » കെകെ രാജീവ് ചിത്രത്തില്‍ ജയറാം

കെകെ രാജീവ് ചിത്രത്തില്‍ ജയറാം

Posted By:
Subscribe to Filmibeat Malayalam
KK Rajeev
പതിവ് കണ്ണീര്‍ പരമ്പരകളില്‍ നിന്നും സ്വീകരണമുറിയിലെ പ്രേക്ഷകര്‍ക്ക് മോചനം നല്‍കിയയാളാണ് കെകെ രാജീവ്. അഭിനയിക്കാനുള്ള മോഹവുമായെത്തി ഒടുക്കം സീരിയല്‍ സംവിധായകന്റെ കുപ്പായമണിഞ്ഞ രാജീവ് ചലച്ചിത്രമേഖലയിലേയ്ക്ക് കടക്കുകയാണ്.

കുറേനാളായി രാജീവ് സിനിമാ രംഗത്തെ പദ്ധതികള്‍ക്ക് രൂപം നല്‍കുന്നു. മമ്മൂട്ടിയെ വച്ച് പടമെടുക്കാനായിരുന്നു ആദ്യത്തെ ആലോചന. എന്നാല്‍ അത് ഏറെനാള്‍ കഴിഞ്ഞിട്ടും ഫലം കണ്ടില്ല.

ശ്യാമപ്രസാദിനുശേഷം ടെലിവിഷന്‍ രംഗത്ത് വേറിട്ട കാഴ്ചപ്പാട് കൊണ്ടുവരികയും പ്രശസ്തനാവുകയും ചെയ്ത രാജീവില്‍ നിന്ന് തെന്നിയകന്ന സിനിമ ഇപ്പോഴിതാ വഴങ്ങിയിരിക്കുന്നു. രാജീവിനുശേഷം സീരിയല്‍ രംഗത്തുനിന്നും വന്ന സജിസുരേന്ദ്രനും മറ്റും സിനിമയില്‍ തിരക്കുള്ള സംവിധായകരായി മാറി കഴിഞ്ഞു.

ഞാനും എന്റെ ഫാമിലിയും എന്നചിത്രത്തിലൂടെ രാജീവും സിനിമയിലേക്ക് ചേക്കേറുകയാണ്. ജയറാം നായകനാവുന്ന ചിത്രത്തില്‍ മംമ്താ മോഹന്‍ദാസും, നിത്യമേനോനും നായികമാരാവുന്നു. മലയാളത്തില്‍ മികച്ചചിത്രങ്ങള്‍ നിര്‍മ്മിച്ച സെവന്‍ ആര്‍ട്‌സിന്റെ ബാനറില്‍ ജി.പി വിജയകുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കുടുംബബന്ധങ്ങളുടെ കഥ പറയുന്ന ചിത്രത്തിന്റെ രചന ചെറിയാന്‍ കല്പകവാടിയാണ്. നെടുമുടിവേണു, ജഗതിശ്രീകുമാര്‍, മനോജ്‌കെ.ജയന്‍, ബിന്ദുപണിക്കര്‍, മല്ലികസുകുമാരന്‍, തുടങ്ങിയ താരങ്ങളാണ് മറ്റ പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്നത്. എം.ജി ശ്രീകുമാറാണ് സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത്.

ചിത്രത്തിന്റെ ഷൂട്ടിങ് സെപ്തംബര്‍ രണ്ടാംവാരം ചിത്രീകരണം ആരംഭിക്കും. കൊച്ചിയും ബാംഗ്‌ളൂരുമാണ് പ്രധാന ലൊക്കേഷനുകള്‍. സീരിയലില്‍ പുതിയ ചുവടുവെപ്പുനടത്തിയ കെ.കെ.രാജീവ് സിനിമയിലും മികച്ച തുടക്കം കുറിക്കുമെന്ന് പ്രതീക്ഷിക്കാം.

English summary
K K Rajeev, the superhit serial director who is about to make his directorial debut in feature films, has titled his film as 'Njanum Ente Familyum'

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X