»   » പാര്‍വണത്തില്‍ ജ്യോതിര്‍മയി നായിക

പാര്‍വണത്തില്‍ ജ്യോതിര്‍മയി നായിക

Posted By:
Subscribe to Filmibeat Malayalam
Jyotirmayi
ഐറ്റം ഡാന്‍സായാലും നായികാ കഥാപാത്രമായാലും സഹനായികയായാലുമെല്ലാം റോളുകള്‍ ജ്യോതിര്‍മയിയുടെ കൈകളില്‍ ഭദ്രമാണ്.

മീശമാധവനിലെ ചെറിയ കഥാപാത്രത്തില്‍ നിന്നും അതുകൊണ്ടുതന്നെയാണ് ജ്യോതിര്‍മയിക്ക് ഇത്രയും വളരാന്‍ സാധിച്ചതും. ഇപ്പോഴിതാ വീണ്ടുമൊരു ചിത്രത്തില്‍ ജ്യോതിര്‍മയി നായികയാവുന്നു.

ജിന്നി കോട്ടയ്ക്കലാണ് ലൈവ് നയന്റെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്ന പാര്‍വണമെന്ന ചിത്രത്തിലാണ് നായികയായി ജ്യോതിര്‍മയി എത്തുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ചിത്രത്തിന്റെ പൂജാ ചടങ്ങുകള്‍ നടന്നു.

പുതുമുഖതാരങ്ങളുടെ ഒരു നിരതന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഇവര്‍ക്കൊപ്പം നെടുമുടി വേണു, ഗോപകുമാര്‍, മാമുക്കോയ, ബിജുക്കുട്ടന്‍, ശോഭാ മോഹന്‍, കൃഷ്ണ, കല്‍പന എന്നിവരും ചിത്രത്തിലുണ്ട്.

മനോജ് ആലുങ്കല്‍, ഡേവിഡ് മൂലാന്‍, ജയന്‍ സന്നിധി, നിധിന്‍ നാഥന്‍, എം കിരണ്‍, സന്ദീപ് രാജ്, ലിഖിന്‍ഷ്, ഹബീബ് എന്നിവരാണ് പുതുമുഖങ്ങള്‍, എല്ലാവരും ഏറെ പ്രാധാന്യമുള്ള വേഷങ്ങളാണ് അവതരിപ്പിക്കുന്നത്.

നടന്മാരെപ്പോലെതന്നെ സാങ്കേതിക കാര്യങ്ങളിലും ഒരു സംഘം പുതുമുഖങ്ങളാണ് ചിത്രത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നത്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam