»   » തമിഴകത്തെ വമ്പന്‍ ബാനറുകള്‍ മോളിവുഡിലേക്ക്

തമിഴകത്തെ വമ്പന്‍ ബാനറുകള്‍ മോളിവുഡിലേക്ക്

Posted By:
Subscribe to Filmibeat Malayalam
Dileep
പഴശ്ശിരാജയുടെ വന്‍ വിജയം അയല്‍പക്കത്തെ സിനിമാക്കാരിലും ചലനങ്ങള്‍ സൃഷ്ടിയ്ക്കുകയാണ്. റിലീസ് ചെയ്ത് 50 നാള്‍ തികയും മുമ്പേ പല വഴികളിലൂടെ പഴശ്ശിരാജ 16 കോടി രൂപ കൊയ്തത് തമിഴകത്തെ വമ്പന്‍ നിര്‍മാതാക്കളുടെ ശ്രദ്ധ മോളിവുഡിലേക്ക് തിരിച്ചിരിയ്ക്കുകയാണ്.

ഏറ്റവും പുതിയ വിവരമനുസരിച്ച് കോളിവുഡിലെ മുന്‍നിര നിര്‍മാണ കമ്പനിയായ കവിതാലയ മലയാളത്തില്‍ സിനിമ നിര്‍മ്മിയ്ക്കാന്‍ തീരുമാനിച്ചു കഴിഞ്ഞു. സംവിധായകന്‍ കെ ബാലചന്ദറിന്റെ ഉടമസ്ഥതയിലുള്ള കവിതാലയ ഒരു ദിലീപ് ചിത്രമാണ് ആദ്യം പ്ലാന്‍ ചെയ്തിരിയ്ക്കുന്നത്. തമിഴിലെ പ്രമുഖ സംവിധായകനായ മഹേഷായിരിക്കും ചിത്രത്തിന്റെ സംവിധായകന്‍. സിനിമയിലെ മറ്റു താരങ്ങളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നാണ് അറിയുന്നത്.

അതിനിടെ ദിലീപ് പുതിയ സിനിമയായ പാപ്പി അപ്പച്ചയുടെ ഷൂട്ടിങ് തിരക്കുകളിലേക്ക്് കടക്കുകയാണ്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ഡിസംബര്‍ ആറിന് ആരംഭിയ്ക്കും. ചിത്രത്തിലെ അഞ്ച് ഗാനങ്ങളുടെ സംഗീതം സംവിധാനം വിദ്യാസാഗര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam