»   » എയ്‌ഞ്ചല്‍ ജോണില്‍ മംമ്‌തയും നിത്യയും

എയ്‌ഞ്ചല്‍ ജോണില്‍ മംമ്‌തയും നിത്യയും

Subscribe to Filmibeat Malayalam
Mamtha Mohandas
മോഹന്‍ലാലിനെ നായകനാക്കി എസ്‌എല്‍ പുരം ജയസൂര്യ സംവിധാനം ചെയ്യുന്ന എയ്‌ഞ്ചല്‍ ജോണിന്റെ ചിത്രീകരണം ജൂലൈ ഒന്നിന്‌ ആരംഭിയ്‌ക്കുന്നു. ഫാന്റസിയുടെ സ്‌പര്‍ശമുള്ള ചിത്രത്തെ ഏറെ പ്രതീക്ഷകളോടെയാണ്‌ ലാല്‍ സമീപിയ്‌ക്കുന്നത്‌.

തുടര്‍ച്ചയായ രണ്ടാമത്തെ റോഷന്‍ ആന്‍ഡ്രൂസ്‌ ചിത്രവും മാറ്റിവെച്ചതിന്റെ ഒഴിവിലാണ്‌ ഏയ്‌ഞ്ചല്‍ ജോണിന്റെ ഷൂട്ടിങ്‌ ആരംഭിയ്‌ക്കുന്നത്‌. റോഷന്റെ കാസനോവയും അതിന്‌ ശേഷം തീരുമാനിച്ച കര്‍ഷകനും നീണ്ടു പോയതോടെ ഏയ്‌ഞ്ചലിന്റെ വര്‍ക്കുകളിലേക്ക്‌ കടക്കാന്‍ ലാല്‍ സമ്മതം മൂളുകയായിരുന്നു. ഇതോടെ അലക്‌സാണ്ടറിന്‌ ശേഷം ലാല്‍ അഭിനയിക്കുന്ന ചിത്രം കൂടിയാവും ഏയ്‌ഞ്ചല്‍ ജോണ്‍.

നേരത്തെ പ്രഖ്യാപിയ്‌ക്കപ്പെട്ടിരുന്നതില്‍ നിന്നും പ്രകടമായ മാറ്റങ്ങളോടെയാണ്‌ സിനിമയുടെ ചിത്രീകരണം ആരംഭിയ്‌ക്കുന്നത്‌. നായികമാരായി നേരത്തെ തീരുമാനിച്ചിരുന്ന ഭാവനയുടെ ഭാമയുടെയും സ്ഥാനത്ത്‌ മംമ്‌ത മോഹന്‍ദാസും നിത്യാ മേനോനും സ്ഥാനം പിടിച്ചതാണ്‌ ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്‌.

മറ്റു സിനിമകളുടെ തിരക്കല്‍പ്പെട്ടതിനാലാണ്‌ ഭാമയും ഭാവനയും മാറിയതെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. മംമ്‌തയും നിത്യയും ഇത്‌ രണ്ടാം തവണയാണ്‌ ലാലിന്റെ നായിക റോളിലേക്ക എത്തുന്നത്‌. കെപി കുമാരന്‍ സംവിധാനം ചെയ്‌ത ആകാശഗോപുരത്തില്‍ ലാലിന്റെ നായികയായാണ്‌ നിത്യ മലയള സിനിമയില്‍ അരങ്ങേറിയത്‌. ഷാജി കൈലാസിന്റെ ബാബ കല്യാണിയില്‍ മംമ്‌തയയാരുന്നു ലാലിന്റെ നായിക.

വിജയരാഘവന്‍, ശന്തനുഭാഗ്യരാജ്‌, ലാലു അലക്‌സ്‌, അംബിക, സോനാ നായര്‍, ഭീമന്‍ രഘു തുടങ്ങിയവരാണ്‌ ചിത്രത്തിലെ മറ്റ്‌ പ്രധാന അഭിനേതാക്കള്‍.

ഏയ്‌ഞ്ചല്‍ ജോണിന്റ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്‌ മനാഫാണ്‌. ക്രിയേറ്റീവ്‌ ടീമന്റെ ബാനറില്‍ കെകെ നാരായണദാസ്‌ നിര്‍മ്മിയ്‌ക്കുന്ന ചിത്രം വിതരണം ചെയ്യുന്നത്‌ ലാലിന്റെ വിതരണസംരഭമായ മാക്‌സ്‌ ലാബാണ്‌.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam