»   » അഭിനയിക്കാനറിയാത്ത നാടകക്കാരനായി മമ്മൂട്ടി

അഭിനയിക്കാനറിയാത്ത നാടകക്കാരനായി മമ്മൂട്ടി

Posted By:
Subscribe to Filmibeat Malayalam
Mammootty
സീരിയല്‍ രംഗത്ത് സ്വന്തമായി ഒരു ഇടം കണ്ടെത്തിയ സംവിധായകനാണ് കെകെ രാജീവ്. രാജീവിന്റേതായി വന്ന സീരിയലുകളെല്ലാം വലിച്ചുനീട്ടലും കണ്ണീര്‍ക്കഥകളുമില്ലാതെ ക്ലീന്‍ ഇമേജ് നേടിയവയായിരുന്നു. രാജീവ് ഇപ്പോള്‍ ചലച്ചിത്രത്തിലും അരക്കൈനോക്കുകയാണ്. ഞാനും എന്റെ ഫാമിലിയും എന്ന ജയറാം ചിത്രം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ രാജീവ് അടുത്ത ചിത്രത്തിന്റെ ജോലികളിലേയ്ക്ക് തിരിയും.

രണ്ടാമത്തെ ചിത്രത്തില്‍ രാജീവ് കൈകോര്‍ക്കുന്നത് സൂപ്പര്‍താരം മമ്മൂട്ടിയുമായിട്ടാണ്. മമ്മൂട്ടിയെ നാടകനടനായി അവതരിപ്പിക്കുന്ന ചെമ്പകരാമനാണ് ചിത്രം. ഇതിന്റെ ജോലികള്‍ 2012ല്‍ തുടങ്ങുമത്രേ. 2008ല്‍ ഇതേ പ്രൊജക്ടിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റും ഒപ്പം മറ്റുചില പ്രശ്‌നങ്ങളും വന്നപ്പോള്‍ ചെമ്പകരാമന്‍ അനിശ്ചിതമായി നീണ്ടു. എന്നാല്‍ 2012ഓടോ ചെമ്പകരാമന് ഒരു മോചനം നല്‍കണമെന്ന ചിന്തയിലാണ് രാജീവും മമ്മൂട്ടിയും.

അഭിനയിക്കാനറിയാത്ത ഒരു നാടകനടനായിട്ടാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. വിജയരാഘവനും ഈ സിനിമയില്‍ ഏറെ പ്രധാനപ്പെട്ട ഒരു വേഷത്തില്‍ അഭിനയിക്കുന്നുണ്ടെന്നാണ് സൂചന. ചിത്രത്തില്‍ കാവ്യ മാധവന്‍ മമ്മൂട്ടിയുടെ നായികയാകുമെന്നാണ് സൂചന. ചിത്രത്തിന്റെ തിരക്കഥ രാജീവ് നേരത്തേ തന്നെ പൂര്‍ത്തിയാക്കിയതാണത്രേ.

അവിചാരിതം, ഓര്‍മ്മ, ജനിവരി, വേനല്‍മഴ, അമ്മ മനസ്സ് തുടങ്ങി ഒട്ടേറെ സീരിയലുകളിലൂടെ പതിവ് അവിഹിതം-കണ്ണീര്‍-പക കഥകളില്‍ നിന്നും സീരിയല്‍ പ്രേക്ഷകരെ മാറ്റിച്ചിന്തിപ്പിച്ച സംവിധായകനായ രാജീവ് സിനിമയിലും സ്വന്തമായി ഒരു ഇടം കണ്ടെത്തുമെന്നുതന്നെ ഉറപ്പിക്കാം.

English summary
K.K. Rajeev is all set to make his second cinema with Chembakaraaman, which will have Mammootty in the lead role,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam