»   » ലൗഡ്‌ സ്‌പീക്കറില്‍ മമ്മൂട്ടി മൈക്ക്‌ ഗോപാലന്‍

ലൗഡ്‌ സ്‌പീക്കറില്‍ മമ്മൂട്ടി മൈക്ക്‌ ഗോപാലന്‍

Posted By:
Subscribe to Filmibeat Malayalam
Mammootty
ഉച്ചത്തില്‍ സംസാരിയ്‌ക്കുന്ന മൈക്ക്‌ ഗോപാലനായി മമ്മൂട്ടിയെത്തുന്നു. രഞ്‌ജിത്തിന്റെ തിരക്കഥയില്‍ മമ്മൂട്ടിയെ നായകനാക്കി ജയരാജ്‌ സംവിധാനം ചെയ്യുന്ന ലൗഡ്‌ സ്‌പീക്കറിലാണ്‌ മൈക്ക്‌ ഗോപാലനെന്ന കഥാപാത്രത്തെ മമ്മൂട്ടി അവതരിപ്പിയ്‌ക്കുന്നത്‌.

സിനിമയിലെ കേന്ദ്രകഥാപാത്രത്തിന്റെ സ്വഭാവ വിശേഷങ്ങളുമായി ബന്ധപ്പെടുത്തി മമ്മൂട്ടി ചിത്രങ്ങള്‍ക്ക്‌ പേരിടുന്ന സമീപകാല ട്രെന്‍ഡില്‍ ഏറ്റവും പുതിയതാണ്‌ ലൗഡ്‌ സ്‌പീക്കര്‍. മായാവി, തസ്‌ക്കര വീരന്‍, പരുന്ത്‌, അണ്ണന്‍ തമ്പി തുടങ്ങിയവയ്‌ക്ക്‌ പുറമെ ചിത്രീകരണം തുടങ്ങാനിരിക്കുന്ന ഹാന്‍ഡ്‌സം, പോക്കിരിരാജ, ഡാഡികൂള്‍ എന്നീ ചിത്രങ്ങളും ഈ ട്രെന്‍ഡിനെ പിന്തുടരുന്ന സിനിമകളാണ്‌.

പതിനേഴ്‌ വര്‍ഷത്തെ ഇടവേളയ്‌ക്ക്‌ ശേഷം മമ്മൂട്ടി-ജയരാജ്‌-രഞ്‌ജിത്ത്‌ ടീം ഒരുമിയ്‌ക്കുന്ന ചിത്രം വമ്പന്‍ പ്രതീക്ഷകളാണ്‌ ഉയര്‍ത്തിയിരിക്കുന്നത്‌. ജോണിവാക്കര്‍ എന്ന ചിത്രത്തിന്‌ വേണ്ടിയാണ്‌ മൂവരും ആദ്യമായി ഒന്നിച്ചത്‌.

അമീര്‍ ഖാന്റെ സൂപ്പര്‍ ഹിറ്റ്‌ ചിത്രമായ ലഗാനില്‍ നായികയായി തിളങ്ങിയ ഗ്രേസി സിങ്ങാണ്‌ ലൗഡ്‌ സ്‌പീക്കറിലെ നായിക. വിദേശ ചിത്രങ്ങള്‍ ഉള്‍പ്പെടെ ചിത്രീകരിച്ച്‌ പ്രശസ്‌തനായ മലയാളി കെ. വി മോഹനനാണ്‌ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിയ്‌ക്കുന്നത്‌. ടൈംമാക്‌സ്‌ വിതരണം ചെയ്യുന്ന ലൗഡ്‌ സ്‌പീക്കര്‍ 2009ല്‍ മമ്മൂട്ടി ഏറെ പ്രതീക്ഷയര്‍പ്പിയ്‌ക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ്‌.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam