»   » ഓണത്തിന് മമ്മൂട്ടിയുടെ ശിക്കാരിയില്ല?

ഓണത്തിന് മമ്മൂട്ടിയുടെ ശിക്കാരിയില്ല?

Posted By:
Subscribe to Filmibeat Malayalam
Shikkari
മമ്മൂട്ടിയുടെ ആദ്യ കന്നഡ ചിത്രമായ ശിക്കാരിയുടെ റിലീസ് ഇനിയും ഏതാണ്ട് ഉറപ്പായി. മലയാളത്തില്‍ കൂടി നിര്‍മിച്ച സിനിമ മമ്മൂട്ടിയുടെ ഓണം റിലീസായി തിയറ്ററുകളിലുണ്ടാവുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 'കിങ് ആന്റ് കമ്മീഷണര്‍' റിലീസ് മാറ്റിയതോടെയാണ് ശിക്കാരി ഓണത്തിനെത്തുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

സമീപകാലത്തിറങ്ങിയ മമ്മൂട്ടി സിനിമകളൊന്നും ബോക്‌സ്ഓഫീസില്‍ നേട്ടമുണ്ടാക്കാത്ത സാഹചര്യത്തിലാണ് ശിക്കാരിയുടെ റിലീസ് വൈകിപ്പിയ്ക്കുന്നതെന്ന് അഭ്യൂങ്ങളുണ്ട്. കൊമേഴ്‌സ്യല്‍ സിനിമയുടെ ചേരുവകളില്ലാതെ വരുന്ന ശിക്കാരി ഓണം പോലൊരു ഉത്സവ സീസണില്‍ റിലീസ് ചെയ്യുന്നത് അബദ്ധമാവുമെന്നാണ് വിലയിരുത്തല്‍.

എന്നാല്‍ 2011ന്റെ രണ്ടാംപകുതിയില്‍ വിജയവഴിയില്‍ തിരിച്ചെത്താമെന്നാണ് മമ്മൂട്ടിയുടെ പ്രതീക്ഷ. കിങ് ആന്റ് കമ്മീഷണര്‍, വെനീസിലെ വ്യാപരി എന്നിങ്ങനെ വിജയം ഉറപ്പിയ്ക്കാവുന്ന മമ്മൂട്ടി സിനിമകള്‍ ഇനിയുള്ള മാസങ്ങളില്‍ തിയറ്ററുകളിലെത്തും. ഇതിനിടയില്‍ ശിക്കാരി തിയറ്ററുകളില്‍ എത്തിച്ചാല്‍ മതിയെന്നാണ് ഇപ്പോഴത്തെ തീരുമാനമെന്ന് സൂചനകളുണ്ട്.

കന്നഡ സംവിധായകന്‍ അഭയ് സിംഹ സംവിധാനം ചെയ്യുന്ന ശിക്കാരിയില്‍ പൂനം ബജ്‍വയാണ് നായിക. ദേശീയപുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള യുവസംവിധായകന്റെ പ്രൊജക്ടില്‍ മമ്മൂട്ടി ഏറെ പ്രതീക്ഷകള്‍ അര്‍പ്പിയ്ക്കുന്നുണ്ട്.

English summary
The release of Mammootty's first Kannada movie Shikari, which is also being made in Malayalam, has been delayed.,
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam