»   » അഴീക്കോടിനെ കാണാന്‍ നക്ഷത്രങ്ങളുടെ രാജകുമാരന്‍

അഴീക്കോടിനെ കാണാന്‍ നക്ഷത്രങ്ങളുടെ രാജകുമാരന്‍

Posted By:
Subscribe to Filmibeat Malayalam
Mammootty
വൈകിയതിന് ക്ഷമാപണവുമായി സുകുമാര്‍ അഴീക്കോടിന്റെ അരികില്‍ മമ്മൂട്ടിയുമെത്തി. മകന്റെ വിവാഹത്തിരക്കെല്ലാം തീര്‍ത്തതിന് ശേഷമാണ് മമ്മൂട്ടി തൃശൂരിലെ അമല ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അഴീക്കോടിനെ കാണാനെത്തിയത്. മകന്റെ കല്യാണത്തെക്കുറിച്ചു തിരക്കിയ അഴീക്കോടിന് എല്ലാം ഭംഗിയായെന്നു മമ്മൂട്ടി മറുപടി നല്‍കി. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍സിനിമാപ്രവര്‍ത്തകരും മുന്നിട്ടിറങ്ങണമെന്നും അഴീക്കോട് ആവശ്യപ്പെട്ടു.

സുരേഷ്‌ഗോപി, ജഗതി, ഇന്നസെന്റ്, ജയറാം, സത്യന്‍ അന്തിക്കാട് എന്നിവര്‍ സന്ദര്‍ശിച്ചതും മോഹന്‍ലാല്‍ ഫോണിലൂടെ വിളിച്ചതും കേസ് പിന്‍വലിച്ചതുമായുള്ള ഒരുപാട് വിശേഷങ്ങള്‍ അദ്ദേഹം പങ്കുവച്ചു.

സഞ്ചരിക്കേണ്ട വഴികളിലൂടെയെല്ലാം ഇനിയും സഞ്ചരിക്കാനും ആശുപത്രി കിടക്കയിലായാല്‍പോലും പറയേണ്ട വാക്കുകള്‍ ഇനിയും പറയാനും അങ്ങേക്കു സാധിക്കട്ടേയെന്ന് ആശംസിച്ചാണ് മമ്മൂട്ടി വിടപറഞ്ഞത്.

നേരത്തെ, മമ്മൂട്ടിയെക്കുറിച്ചുള്ള നക്ഷത്രങ്ങളുടെ രാജകുമാരന്‍ എന്ന പുസ്തകം അഴീക്കോടിന്റെ സാന്നിധ്യത്തില്‍ ഷാജി കൈലാസിനു നല്‍കിയും അഴീക്കോടിനെക്കുറിച്ച് പി. ഗംഗാധരന്‍നായര്‍ രചിച്ച അഴീക്കോട്-ജീവിതപ്രകാശം എന്ന പുസ്തകം വി.കെ. ശ്രീരാമനു നല്‍കിയും മമ്മൂട്ടി പ്രകാശനം നിര്‍വഹിച്ചു.
തന്നെ നക്ഷത്രങ്ങളുടെ രാജകുമാരനെന്ന് ആദ്യം വിശേഷിപ്പിച്ചത് അഴീക്കോടാണെന്ന കാര്യവും നടന്‍ അനുസ്മരിച്ചു.

മമ്മൂട്ടി എത്തുമെന്നറിഞ്ഞ് ആശുപത്രി കോമ്പൗണ്ടില്‍ രോഗികളും, ബന്ധുക്കളും, ജീവനക്കാരുമടങ്ങുന്ന നൂറുകണക്കിനാളുകള്‍ തടിച്ചുകൂടിയിരുന്നു. മന്ത്രി എ.പി. അനില്‍കുമാറും, സിറ്റി പോലീസ് കമ്മീഷണര്‍ പി. വിജയനും മണിക്കൂറുകളോളം കാത്തുനിന്നെങ്കിലും മമ്മൂട്ടിയുടെ വരവ് വൈകിയതിനാല്‍ ആശുപത്രിവിട്ടു.

English summary
Malayalam actor Mammootty visited Sukumar Azhikode, who has been diagnosed with spinal cord tumour, at the Amala Medical Centre

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam