»   » ഷാജിയുടെ രാമന്‍ പൊലീസില്‍ മോഹന്‍ലാല്‍

ഷാജിയുടെ രാമന്‍ പൊലീസില്‍ മോഹന്‍ലാല്‍

Posted By:
Subscribe to Filmibeat Malayalam
Mohanlal
പൃഥ്വിരാജ്‌ ത്രിബിള്‍ റോളില്‍ അവതരിയ്‌ക്കുന്ന രഘുപതി രാഘവ രാജാറാമിന്റെ തിരക്കുകളിലുള്ള ഷാജി കൈലാസ്‌ ഒരു മോഹന്‍ലാല്‍ ചിത്രത്തെക്കുറിച്ച്‌ ആലോചിയ്‌ക്കുന്നു. രാമന്‍ പൊലീസ്‌ എന്ന പേരില്‍ ഒരുക്കുന്ന സിനിമയില്‍ ഒരു സൂപ്പര്‍ പൊലീസ്‌ കഥാപാത്രമാണ്‌ ലാലിന്‌ വേണ്ടി ഷാജി കരുതിവെച്ചിരിയ്‌ക്കുന്നത്‌.

കഴിഞ്ഞ കുറെക്കാലമായി ഷാജിയ്‌ക്ക്‌ വേണ്ടി മാത്രം തിരക്കഥയൊരുക്കുന്ന എകെ സാജന്‍ തന്നെയാണ്‌ രാമന്‍ പൊലീസിന്റെയും പിന്നിലെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. 2010ലെ ഓണച്ചിത്രമായി രാമന്‍ പൊലീസ്‌ പുറത്തിറക്കാനാണ്‌ തീരുമാനിച്ചിരിയ്‌ക്കുന്നത്‌.

ദാറ്റ്സ് മലയാളം സിനിമാ ഗാലറി കാണാം


ഷാജി-സാജന്‍-ലാല്‍ കൂട്ടുകെട്ട്‌ ഒരുമിച്ച ബാബ കല്യാണി എന്ന ചിത്രത്തിലും മോഹന്‍ലാല്‍ ഒരു പൊലീസ്‌ കഥാപാത്രത്തെയാണ്‌ അവതരിപ്പിച്ചത്‌. ഇതിന്‌ ശേഷമിറങ്ങിയ ലാല്‍-ഷാജി ടീമിന്റെ അലിഭായി, റെഡ്‌ ചില്ലീസ്‌ എന്നീ സിനിമകള്‍ക്ക്‌ ബോക്‌സ്‌ ഓഫീസില്‍ വേണ്ടത്ര നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല.

പൃഥ്വിരാജ്‌ ചിത്രത്തിന്‌ പുറമെ നവംബറില്‍ ഷൂട്ടിങ്‌ തുടങ്ങുന്ന മമ്മൂട്ടി ചിത്രം പൂര്‍ത്തിയാക്കിയതിന്‌ ശേഷമെ ഷാജി കൈലാസ്‌ രാമന്‍ പൊലീസിന്റെ തിരക്കുകളിലേക്ക്‌ കടക്കുകയുളളൂ.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam