»   » മോഹന്‍ലാലല്ലാതെ മറ്റാരുണ്ട് ഭീമനാകാന്‍?

മോഹന്‍ലാലല്ലാതെ മറ്റാരുണ്ട് ഭീമനാകാന്‍?

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/26-mohanlal-mammootty-in-hariharan-randamoozham-2-aid0031.html">Next »</a></li></ul>
Mohanlal
മഹാഭാരതകഥയെ ആരും കാണാത്തരീതിയില്‍ പാണ്ഡവരില്‍ രണ്ടാമനായ ഭീമസേനന്റെ കണ്ണുകളിലൂടെ നോക്കിക്കാണുന്ന രണ്ടാമൂഴം വായിച്ചവര്‍ക്കാര്‍ക്കും മറക്കാന്‍ പറ്റാത്ത ഒരു കൃതിയാണ്. എംടി വാസുദേവന്‍ നയാരുടെ ഉജ്ജ്വലമായ രചനകളില്‍ അതീവ മനോഹരമായ ഒന്നാണിതെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല.

രണ്ടാമൂഴം ചലച്ചിത്രമാകുന്നുവെന്ന വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. അപ്പോഴും പുസ്തകം വായിച്ചവരെല്ലാം അത്ഭുതപ്പെട്ടത് രണ്ടാമൂഴം എങ്ങനെ സിനിമയാക്കുമെന്നതായിരുന്നു. മാത്രമല്ല മലയാള സിനിമയില്‍ ഈ കഥാപാത്രങ്ങളെയെല്ലാം ആര് അവതരിപ്പിക്കുമെന്നതും വലിയ ചോദ്യമായി നില്‍ക്കുന്നു.

എന്നാല്‍ ഇക്കാര്യത്തില്‍ എംടി, ഹരിഹരന്‍ ടീമിന് സംശയങ്ങളൊന്നുമില്ല. രണ്ടാമൂഴം അഭ്രപാളിയിലെത്തിക്കാന്‍ ഇവര്‍ തീരുമാനിച്ചുകഴിഞ്ഞു. ഭീമസേനനായി സൂപ്പര്‍താരം മോഹന്‍ലാലിനെയല്ലാതെ മലയാളികള്‍ക്ക് മറ്റൊരാളെ സങ്കല്‍പ്പിക്കാന്‍ കഴിയില്ല, അത് ഹരിഹരന്റെയും എംടിയുടെയും കാര്യത്തിലും അങ്ങനെ തന്നെയാണ് ലാല്‍ തന്നെയാണ് ഭീമനാകുന്നത്.

എം ടി രണ്ടാമൂഴത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. മലയാള സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രമായിരിക്കുമിതെന്നാണ് സൂചന. ഇന്ത്യയിലെയും വിദേശത്തെയും മികച്ച സാങ്കേതികവിദഗ്ധര്‍ അണിയറയില്‍ പ്രവര്‍ത്തിക്കുമെന്നറിയിുന്നു.


അടുത്തപേജില്‍
മോഹന്‍ലാലിന്റെ വില്ലനായി മമ്മൂട്ടി

<ul id="pagination-digg"><li class="next"><a href="/news/26-mohanlal-mammootty-in-hariharan-randamoozham-2-aid0031.html">Next »</a></li></ul>
English summary
Leading Malayalam director Hariharan, is visualising the Randamoozham novel written by MT Vasudevan Nair. Mohanlal will play as Bheeman and Mammootty as Duryodhanan in this film,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam