»   » പോള്‍ നീരാളിയുടെ കഥ വെള്ളിത്തിരയില്‍

പോള്‍ നീരാളിയുടെ കഥ വെള്ളിത്തിരയില്‍

Posted By:
Subscribe to Filmibeat Malayalam

പോള്‍ നീരാളി എന്നു കേള്‍ക്കുമ്പോഴേ ജ്യോതിഷത്തിലും പ്രവചനത്തിലുമൊക്കെ വിശ്വസിക്കുന്നവര്‍ ഒരു വഴിയ്ക്കാകും, പോള്‍ പറയുന്നതെന്തെന്ന് കേള്‍ക്കാന്‍ കാതുകൂര്‍പ്പിച്ചിരിക്കുകയാണ് പലരും.

ലോകകപ്പ് ഫുട്ബോള്‍ കഴിഞ്ഞതോടെ താരപരിവേഷം ലഭിച്ച ജര്‍മ്മനിയിലെ പോള്‍ നീരാളി ഇതാ വെള്ളിത്തിരയിലേയ്ക്കും. ചൈനയിലെ ഒരു ചലച്ചിത്ര കമ്പനിയാണ് പോളിന്റെ കഥ ചലച്ചിത്രമാക്കുന്നത്.

ദി മര്‍ഡര്‍ ഓഫ് പോല്‍ ദി ഒക്ടോപ്പസ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ബെയ്ജിങിലെ ഫിലിംബ്ലോഗ് മീഡിയ കമ്പനിയാണ് പോളിന്റെ കഥ ചലച്ചിത്രമാക്കുന്നത്.

ചിത്രത്തിന്റെ ചിത്രീകരണം ഏതാണ് പൂര്‍ത്തിയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ദക്ഷിണാഫ്രിക്കയില്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു.

2010 ഓഗസ്റ്റ് മാസത്തില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് സൂചന. എന്നാല്‍ ചിത്രത്തില്‍ യഥാര്‍ത്ഥ പോള്‍ നീരാളി അഭിനയിക്കുന്നില്ലെന്നാണ് അറിയുന്നത്. താല്‍ക്കാലികമായി പ്രവചനങ്ങള്‍ നിര്‍ത്തിയ നിരാളിക്കുട്ടന്‍ ഇപ്പോള്‍ വിശ്രമത്തിലാണ്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X