»   » ഡാം 999: നയന്‍താരയുടെ പേരില്‍ വ്യാജ ട്വീറ്റ്

ഡാം 999: നയന്‍താരയുടെ പേരില്‍ വ്യാജ ട്വീറ്റ്

Posted By:
Subscribe to Filmibeat Malayalam
Nayantara
ഓണ്‍ലൈന്‍ ലോകത്ത് അപരന്മാരെക്കൊണ്ട് പൊറുതിമുട്ടുന്നവരാണ് പൊതുവേ സെലിബ്രിട്ടികള്‍, സാക്ഷാല്‍ ബിഗ് ബച്ചന് വരെയുണ്ടായി അപരന്‍. നടിമാര്‍ക്കിട്ടും, നടന്മാര്‍ക്കിട്ടും പണികൊടുക്കുകയെന്നതാണ് പൊതുവേ ഇത്തരം അപരന്മാരുടെ പ്രധാനലക്ഷ്യം.

ഇപ്പോഴിതാ തെന്നിന്ത്യന്‍ താരം നയന്‍താര ഇത്തരത്തിലൊരു അപരഭീഷണി നേരിടുകയാണ്. ഇപ്പോള്‍ നയന്‍സ് വിവാദങ്ങള്‍ക്കൊന്നുമില്ലാതെ ഒതുങ്ങിക്കഴിയുകയാണ്. ഏറ്റവും ഒടുവില്‍ച്ചെയ്ത ചിത്രം ശ്രീരാമരാജ്യം പുറത്തിറങ്ങി, അടുത്തു തന്നെ വിവാഹം നടക്കും, നയന്‍സിനെ സംബന്ധിച്ച് എല്ലാം ഇപ്പോള്‍ ശുഭകരമാണ്. എന്നാല്‍ ഇതിനിടെയാണ് തലവേദനയായി അപരഭീഷണി വന്നിരിക്കുന്നത്.

ട്വിറ്ററിലാണ് നയന്‍സിന് അപരഭീഷണിയുണ്ടായിരിക്കുന്നത്. നയന്‍താരയുടെ പേരില്‍ ചിലര്‍ വ്യാജ ട്വീറ്റ് നടത്തി തെറ്റിദ്ധാരണ പരത്തിയതാണ് പ്രശ്‌നമായത്. അതും അവര്‍ മുല്ലപ്പെരിയാര്‍, ഡാം 999 എന്നിവ പോലെ തൊട്ടാല്‍പ്പൊട്ടുന്ന ഒരു വിഷയങ്ങളും.

താന്‍ ട്വിറ്ററിലോ ഫേസ് ബുക്കിലോ അംഗമല്ലെന്ന് നയന്‍സ് വ്യക്തമാക്കിയിട്ടുണ്ട്. ആരോ ബോധപൂര്‍വം നയന്‍താരയുടെ പേരില്‍ ട്വീറ്റ് ചെയ്യുകയായിരുന്നുവത്രെ.

എന്തായാലും നയന്‍സ് ഇക്കാര്യത്തില്‍ സൈബര്‍ പൊലീസിനെ സമീപിക്കാനൊരുങ്ങുകയാണ്. എന്റെ പേരില്‍ ട്വിറ്റര്‍ അക്കൌണ്ടുള്ളയാള്‍ എത്രയും വേഗം അത് പിന്‍വലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കാനാണ് ആദ്യം തീരുമാനിച്ചത്. എന്നാല്‍ ആ ട്വീറ്റ് ഉണ്ടാക്കിയേക്കാവുന്ന പ്രശ്‌നങ്ങളുടെ ഗുരുതരാവസ്ഥ ഇപ്പോഴാണ് മനസിലായത്. അതുകൊണ്ടുതന്നെ സൈബര്‍ പൊലീസിനെ സമീപിക്കാനാണ് തീരുമാനം- നയന്‍താര വ്യക്തമാക്കി.

English summary
Its only hours since we put up the news that Nayanthara is miffed about someone impersonating her on Twitter and the actress had denied being on the social networking site.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam