»   » ദുല്‍ക്കറിനൊപ്പം അഭിനയിക്കുന്നില്ല: ലാല്‍

ദുല്‍ക്കറിനൊപ്പം അഭിനയിക്കുന്നില്ല: ലാല്‍

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/26-no-movie-with-dulquar-2-aid0167.html">Next »</a></li></ul>
Mohanlal-Dulquar
സിനിമാതാരങ്ങളെ സംബന്ധിക്കുന്ന എന്തും വാര്‍ത്തയാണ്. സിനിമാലോകത്തെ വിശേഷങ്ങള്‍ക്കൊപ്പം നടന്‍മാരുടെ വ്യക്തിജീവിതത്തിലെ വിഷയങ്ങളും വാര്‍ത്തകളിലിടം നേടാറുണ്ട്. ഇത്തരത്തില്‍ വരുന്ന വാര്‍ത്തകളെല്ലാം സത്യമാവണമെന്നില്ല.

ഇതിന്റെ പേരില്‍ പലരും മാധ്യമങ്ങള്‍ക്കു നേരെ വാളെടുത്തിട്ടുമുണ്ട്. എന്നാല്‍ തന്നെ കുറിച്ച് എന്തു വാര്‍ത്ത വന്നാലും അതിനെ മൈന്‍ഡ് ചെയ്യാതിരിക്കുക എന്നതാണ് മലയാളത്തിന്റെ സൂപ്പര്‍താരം ലാലേട്ടന്റെ പോളിസി. എന്നാല്‍ ഇപ്പോഴിതാ ഇത്തരം അടിസ്ഥാന രഹിതമായ വാര്‍ത്ത പടച്ചുവിടുന്നവര്‍ക്കെതിരെ അദ്ദേഹവും രംഗത്തെത്തിയിരിക്കുകയാണ്.

മമ്മൂട്ടിയുടെ മകന്‍ ദുല്‍ക്കര്‍ സല്‍മാനും മോഹന്‍ലാലും ഒന്നിക്കുന്നുവെന്ന വാര്‍ത്തയാണ് സൂപ്പര്‍താരത്തെ ചൊടിപ്പിച്ചത്. അങ്ങനെ ഒരു പ്രൊജക്ട് ഉള്ളതായി വാര്‍ത്ത പ്രചരിക്കുന്നുവെന്ന് ആരോ പറഞ്ഞ അറിവ് മാത്രമേ തനിയ്ക്കുള്ളൂവെന്ന് ലാല്‍.

ഇതിന്റെ കഥയോ മറ്റു കാര്യങ്ങളോ അറിയില്ല. ഇതുവരെ അത്തരമൊരു പ്രൊജക്ടിനെ പറ്റി ചര്‍ച്ച നടന്നിട്ടുമില്ല. ഇത് മാത്രമല്ല തന്നെ പറ്റി മാധ്യമങ്ങളില്‍ വരുന്ന പല വാര്‍ത്തകളും അടിസ്ഥാനരഹിതമാണെന്ന് ലാല്‍ പറയുന്നു.

അടുത്ത പേജില്‍
ശങ്കര്‍ ചിത്രത്തെ കുറിച്ച് ഒന്നുമറിയില്ല: ലാല്‍

<ul id="pagination-digg"><li class="next"><a href="/news/26-no-movie-with-dulquar-2-aid0167.html">Next »</a></li></ul>
English summary
Superstar Mohanlal said that there is no such movie with Mammootty's son Dulquar Salman.,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam