»   » ജൂണ്‍ 25ന്‌ ഭൂതം പട്ടണത്തിലെത്തും

ജൂണ്‍ 25ന്‌ ഭൂതം പട്ടണത്തിലെത്തും

Subscribe to Filmibeat Malayalam
Pattanathil Bhootham
മമ്മൂട്ടി-ജോണി ആന്റണി ചിത്രമായ പട്ടണത്തില്‍ ഭൂതം ജൂണ്‍ 25ന്‌ റിലീസ്‌ ചെയ്യും. മധ്യവേനലവധി ചിത്രമായി ഏപ്രില്‍ 30ന്‌ റിലീസ്‌ ചെയ്യേണ്ടിയിരുന്ന ഭൂതം ഇനി മണ്‍സൂണിന്റെ അകമ്പടിയോടെയായിരിക്കും തിയറ്ററുകളിലെത്തുകയെന്ന്‌ ചുരുക്കം.

ഗ്രാഫിക്‌സ്‌-സ്‌പെഷല്‍ ഇഫക്ടസ്‌ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കാന്‍ വൈകിയതാണ്‌ മമ്മൂട്ടി ഡബിള്‍ റോളിലെത്തുന്ന ഭൂതത്തിന്റെ റിലീസ്‌ വൈകിപ്പിച്ചത്‌.

കാവ്യ മാധവന്‍ വിവാഹത്തിന്‌ മുമ്പ്‌ അഭിനയിച്ച്‌ അവസാന ചിത്രമെന്ന പ്രത്യേകതയും പട്ടണത്തില്‍ ഭൂതത്തിനുണ്ട്‌. തിലകന്‍, ഇന്നസെന്റ്‌, സുരാജ്‌ വെഞ്ഞാറമ്മൂട്‌, സജിതാ ബേട്ടി എന്നിവരാണ്‌ ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍.

മലയാളത്തിലെ ഏറ്റവും വിലപിടിപ്പുള്ള തിരക്കഥാകൃത്തുക്കളായ സിബി-ഉദയന്‍ ടീമാണ്‌ ഭൂതത്തിന്റെ രചന നടത്തിയിരിക്കുന്നത്‌. വമ്പന്‍ ഹിറ്റായ വിനീത്‌ ശ്രീനിവാസന്റെ വീഡിയോ ആല്‍ബമായ 'കോഫി @ എംജി റോഡി'ന്‌ സംഗീതം പകര്‍ന്ന ഷാന്‍ റഹ്മാനാണ്‌ ഭൂതത്തിന്റെ സംഗീതം കൈകാര്യം ചെയ്യുന്നത്‌. കുട്ടികളെയും മുതിര്‍ന്നവരെയും ഒരു പോലെ ആകര്‍ഷിയ്‌ക്കുന്ന രീതിയിലാണ്‌ ചിത്രത്തിന്റെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നതെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

ദേവകി ഫിലിംസിന്റെ ബാനറില്‍ കുട്ടികൃഷ്‌ണന്‍ നിര്‍മ്മിയ്‌ക്കുന്ന പട്ടണത്തില്‍ ഭൂതം മമ്മൂട്ടിയുടെ ഏറ്റവും വലിയ വൈഡ്‌ റിലീസ്‌ ചിത്രമായിരിക്കും. ജൂണ്‍ 25ന്‌ 111 കേന്ദ്രങ്ങളിലൂടെ കൂട്ടുകാരുടെ പ്രിയപ്പെട്ട ഭൂതം പട്ടണത്തിലിറങ്ങും.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam