»   » ബോഡിഗാര്‍ഡിനൊപ്പം പ്രഭുദേവ

ബോഡിഗാര്‍ഡിനൊപ്പം പ്രഭുദേവ

Subscribe to Filmibeat Malayalam
Prabhu Deva choreographs for Bodyguard
തെന്നിന്ത്യയിലെ നൃത്ത മാന്ത്രികന്‍ പ്രഭുദേവ മലയാളത്തില്‍. പ്രേക്ഷകര്‍ ആവേശത്തോടെ കാത്തരിയ്‌ക്കുന്ന സിദ്ദിഖ്‌ ചിത്രമായ ബോഡിഗാര്‍ഡിന്‌ വേണ്ടിയാണ്‌ പ്രഭുദവേ മലയാളത്തിലെത്തിയിരിക്കുന്നത്‌.

ചിത്രത്തില്‍ ദിലീപും നയന്‍സും അണിനിരക്കുന്ന ഗാനരംഗങ്ങളിലെ നൃത്ത ചുവടുകള്‍ ചിട്ടപ്പെടുത്തുന്നത്‌ പ്രഭുദവയാണ്‌.

സംവിധായകനായി മാറിയതിന് ശേഷം മറ്റു ചിത്രങ്ങള്‍ക്ക് വേണ്ടി കൊറിയോഗ്രാഫി ചെയ്യുന്നത് പ്രഭുദേവ കുറച്ചിരുന്നു. നയന്‍സ്-വിജയ് ജോഡികളെ വച്ച് പ്രഭുദേവ ഒരുക്കിയ വില്ലുവില്‍ പോലും മറ്റു കൊറിയോഗ്രാഫര്‍മാരുടെ സഹായം ഈ നൃത്ത മാന്ത്രികന്‍ തേടിയിരുന്നു.

തന്റെ പ്രിയപ്പെട്ട നായികമാരിലൊരാളായ നയന്‍സിന് വേണ്ടിയാണ് സല്‍മാന്‍ നായകനായ വാണ്ട‍ഡിന്റെ ഷൂട്ടിംഗ് തിരക്കുകള്‍ക്കിടെ പ്രഭുദേവ ബോഡിഗാര്‍ഡിന്റെ ലൊക്കേഷനിലെത്തിയത്

ഇത് രണ്ടാം തവണയാണ് ഒരു മലയാള സിനിമയ്ക്ക് വേണ്ടി പ്രഭുദേവ കൊറിയോഗ്രാഫി ചെയ്യുന്നത്‌. 18 വര്‍ഷങ്ങള്‍ക്ക് മുന്പ് മമ്മൂട്ടി നായകനായ ജോണിവാക്കറിന് വേണ്ടിയാണ് പ്രഭുദേവ ഇതിന് മുന്പ് മലയാളത്തിലെത്തിയത്.

ദിലീപിന്റെ ഭാഗ്യദിനമായ ജൂലായ്‌ 4ന്‌ തിയറ്ററുകളിലെത്തുന്ന ബോഡിഗാര്‍ഡില്‍ ഹരിശ്രീ അശോകന്‍, കൊച്ചിന്‍ ഹനീഫ, ഉണ്ടപക്രു, ജനാര്‍ദ്ദനന്‍, സീമ ജി നായര്‍, സീനത്ത്‌ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്‌.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam