»   »  ഹിന്ദി പഠിത്തം പൃഥ്വിയ്ക്കുള്ള പാരയോ?

ഹിന്ദി പഠിത്തം പൃഥ്വിയ്ക്കുള്ള പാരയോ?

Posted By:
Subscribe to Filmibeat Malayalam
Prtihviraj
മോളിവുഡിന്റെ യങ്‌സ്റ്റാര്‍ പൃഥ്വിരാജ് ഹിന്ദി പഠിയ്ക്കുന്നതിന്റെ തിരക്കിലാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നത് ഈയിടെയാണ്. ബോളിവുഡ് ചിത്രം അയ്യായില്‍ അഭിനയിക്കുന്നതിന് വേണ്ടിയാണേ്രത നടന്റെ സാഹസം. എന്നാലീ വാര്‍ത്ത പൃഥ്വിയെ ആക്ഷേപിയ്ക്കാനുള്ള പുതിയ ഐറ്റമാണെന്നാണ് ലേറ്റസ്റ്റ് ന്യൂസ്.

ഹിന്ദി പഠിത്തത്തിന് ഭാര്യ സുപ്രിയയ്ക്ക് പൃഥ്വി ശിഷ്യപ്പെട്ടുവെന്ന തരത്തിലാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. സിനിമയില്‍ സ്വന്തം ശബ്ദം തന്നെ ഉപയോഗിക്കണമെന്ന നിര്‍ബ്ബന്ധമുള്ളതുകൊണ്ടാണ് പൃഥ്വി ഇതിന് തുനിഞ്ഞതത്രേ. കഥാപാത്രത്തെ അതേ പോലെ ഉള്‍ക്കൊള്ളാനും തിരക്കഥ വായിച്ച് മനസ്സിലാക്കാനുമായി ഭാര്യയെയും കൊണ്ട് ലൊക്കേഷനില്‍ ചെല്ലാനും പൃഥ്വിരാജ് തീരുമാനിച്ചിട്ടുണ്ടെന്നും പറഞ്ഞ് കേട്ടിരുന്നു.

അയ്യേ.... ഇയാള്‍ക്ക് ഹിന്ദി അറിയില്ലേയെന്നാവും ഈ വാര്‍ത്ത കേള്‍ക്കുന്ന ആര്‍ക്കും തോന്നുക. സൈബര്‍ സ്‌പേസില്‍ പൃഥ്വിയ്ക്കുള്ള പുതിയ പാരയായി ഈ വാര്‍ത്തയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

സംസ്ഥാനത്തെ ഏക സൈനിക സ്‌കൂളില്‍ സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയ പൃഥ്വിയ്ക്ക് ഹിന്ദി അറിയില്ലെന്ന് പറയുന്നത് തന്നെ വലിയ കഷ്ടമാണ്. കഴക്കൂട്ടത്തെ സ്‌കൂളില്‍ നിന്നും പഠിച്ചിറങ്ങുന്ന ഏതൊരുത്തനും ഹിന്ദി പച്ചവെള്ളം പോലെയാവുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട.

പൃഥ്വി-സുപ്രിയ അഭിമുഖത്തിലെ ചില കഷ്ണങ്ങള്‍ ചേര്‍ത്ത് ഇംഗ്ലീഷ് അറിയാവുന്ന ഏക മലയാളി നടനെന്ന കുപ്രശസ്തി പൃഥ്വിയ്ക്ക് ചാര്‍ത്തിക്കൊടുത്തവരാണ് നമ്മുടെ ചില വിരുതന്മാര്‍. അതുപോലൊരു ഗുണ്ട് തന്നെയാവും ഈ ഹിന്ദി പഠന വാര്‍ത്തയും!!

English summary
That Mollywood actor Prithviraj is making his debut in Bollywood with a movie titled Aiyaa is a known fact.He has decided to dub his own voice in Hindi as well and is even learning the language from his beloved wife Supriya who hails from Mumbai

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X