»   » ഗോള്‍ഡുമായി രാജേഷ് പിള്ള

ഗോള്‍ഡുമായി രാജേഷ് പിള്ള

Posted By:
Subscribe to Filmibeat Malayalam
ട്രാഫിക്കിന് ശേഷം സംവിധായകന്‍ രാജേഷ് പിള്ളയൊരുക്കുന്ന ചിത്രത്തിന് ഗോള്‍ഡ് എന്ന് പേരിട്ടു. സ്‌പോര്‍ട്‌സിന്റെ പശ്ചചാത്തലത്തില്‍ വനിതാ താരങ്ങള്‍ നേരിടുന്ന വെല്ലുവിളികളാണ് ചിത്രത്തിന്റെ പ്രമേയമെന്ന് രാജേഷ് പിള്ള പറയുന്നു.

ഉറുമിയുടെ സംവിധായകന്‍ ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. ട്രാഫിക് പുറത്തിറങ്ങി ഒരു വര്‍ഷം കഴിഞ്ഞിട്ടും രാജേഷിന്റെ പേരില്‍ ഒരൊരറ്റ സിനിമ പോലും തിയറ്ററുകളിലെത്തിയിട്ടില്ല. ട്രാഫിക്കിന്റെ തമിഴ് പതിപ്പ് ഉപേക്ഷിച്ച് ചിത്രത്തിന്റെ ബോിവുഡ് വേര്‍ഷനില്‍ ശ്രദ്ധ പതിപ്പിയ്ക്കുമെന്ന് സംവിധായകന്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു.

ഗോള്‍ഡിലെ താരനിര്‍ണയം പൂര്‍ത്തിയായി വരികയാണ്. മലയാളത്തിലെ പല പ്രമുഖതാരങ്ങളും സിനിമയിലുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോളിവുഡില്‍ തിളങ്ങി നില്‍ക്കുന്ന ഒരു താരം ചിത്രത്തില്‍ നായികയാവുമെന്നും അഭ്യൂഹങ്ങളുണ്ട്. കുഞ്ചാക്കോ ബോബന്‍ മാത്രമാണ് സിനിമയിലുണ്ടാവുമെന്ന് ഇപ്പോള്‍ ഉറപ്പിയ്ക്കാവുന്ന താരം.

English summary
Traffic director Rajesh Pillai has announced his next project in Malayalam, a film titled Gold.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X