»   » ലാല്‍ സിനിമയില്‍ രൂപ മഞ്ജരി നായിക

ലാല്‍ സിനിമയില്‍ രൂപ മഞ്ജരി നായിക

Posted By:
Subscribe to Filmibeat Malayalam
Roopa Manjari
സംവിധായകന്‍ ലാലിന്റെ പുതിയ ചിത്രത്തില്‍ രൂപ മഞ്ജരി നായികയാവുന്നു. ടൂര്‍ണമെന്റ് എന്ന് പേരിട്ടിരിക്കുന്ന റോഡ്മൂവിയിലാണ് രൂപ നായികയായെത്തുന്നത്.

തമിഴില്‍ തിരുതിരു തുരുതുരു എന്ന ചിത്രത്തിലൂടെ പ്രശസ്തയായ താരമാണ് രൂപ മഞ്ജരി. ഈ ക്രിസ്മസിന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് സൂചന.

സെപ്റ്റംബര്‍ അവസാനവാരത്തില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. പിഎന്‍വി ആന്‍ഡ് ലാല്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ പി എന്‍ വി മേനോനാണ് യുവതാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ടൂര്‍ണമെന്റ് നിര്‍മ്മിക്കുന്നത്.

ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നത് ലാല്‍ തന്നെ. ഗോസ്റ്റ്ഹൗസിന് ക്യാമറ ചലിപ്പിച്ച വേണുവാണ് ടൂര്‍ണമെന്റിനായും ക്യാമറ ചലിപ്പിക്കുന്നത്. ദീപക്‌ദേവ് ആണ് സംഗീതം.

എറണാകുളം, പൊള്ളാച്ചി, ഗുണ്ടല്‍പേട്ട്, മൈസൂര്‍, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ ചിത്രീകരിക്കുന്ന ടൂര്‍ണമെന്റിന് വിദേശത്തും ഷെഡ്യൂളുകളുണ്ട്.

നേരത്തേ ഇന്‍ ഹരിഹര്‍ നഗറിന്റെ നാലാംഭാഗം ഒരുക്കാന്‍ തയ്യാറെടുക്കുകയാണ് ലാല്‍ എന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ മൂന്നാം ഭാഗത്തിന് വിചാരിച്ചത്ര പ്രേക്ഷകശ്രദ്ധകിട്ടാത്തതിനാല്‍ ലാല്‍ ഈ പ്രൊജക്ട് ഉപേക്ഷിക്കുകയായിരുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam