»   » ജയസൂര്യയുടെ നായികയായി സബിത ജയരാജ്

ജയസൂര്യയുടെ നായികയായി സബിത ജയരാജ്

Posted By:
Subscribe to Filmibeat Malayalam
Sabitha and Jayasurya
സംവിധായകന്‍ ജയരാജിന്റെ ഭാര്യ സബിത ജയരാജ് ജയസൂര്യയുടെ നയികയാവുന്നു. ജയരാജ് തന്നെ സംവിധാനം ചെയ്യുന്ന മമ്മൂട്ടി നായകനായ ദി ട്രെയിന്‍ എന്ന ചിത്രത്തിലാണ് ജയസൂര്യയും സബിതയും പ്രണയജോഡികളാകുന്നത്.

സബിതയുടെ രണ്ടാമത്തെ ചിത്രമാണ് ട്രെയിന്‍. ജയരാ്ജ് തന്നെ സംവിധാനം ചെയ്ത പകര്‍ന്നാട്ടമാണ് ഇവരുടെ ആദ്യചിത്രം.

ഇതില്‍ ജയറാമാണ് നായകന്‍. എആര്‍ റഹ്മാന്റെ മ്യൂസിക് ട്രൂപ്പില്‍ പാടാനുള്ള മോഹവുമായി മുംബൈയില്‍ എത്തുന്ന കാര്‍ത്തിക് എന്ന ചെറുപ്പക്കാരനെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. കാര്‍ത്തികിന്റെ കാമുകിയായ എയ്ഞ്ചലായിട്ടാണ് സബിത അഭിനയിക്കുക.

മുംബൈ സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തിലാണ് കഥ വികസിക്കുന്നത്. സ്‌ഫോടനത്തോടെ സ്വപ്‌നങ്ങള്‍ നഷ്ടമാകുന്ന കാര്‍ത്തിക്കിന്റെയും എയ്ഞ്ചലിന്റെയും സ്‌ഫോടനത്തില്‍ തകര്‍ന്ന മറ്റുചിലരുടെ ജീവിതത്തിന്റെയും കഥയാണ് ട്രെയിനിലേത്.

ആന്റി ടെററിസ്റ്റ് വിംഗ് ലീഡര്‍ കേദാര്‍നാഥ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

അനുപം ഖേര്‍, ഷീനാ ചൗഹാന്‍, ജഗതി, അഭിമന്യു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മുംബൈയിലെ ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം പൂര്‍ത്തിയായി. ഇപ്പോള്‍ കൊച്ചിയിലാണ് ചിത്രീകരണം നടക്കുന്നത്.

English summary
Director Jayaraj's wife Sabitha Jayaraj is acting as the opposite role of Actor Jayasurya in his movie The Train. Mammootty is doing the lead role and jayasurya playing as a young singer

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X