»   » സെയ്‌ഫ്‌ അലിഖാന്‍ ആശുപത്രിയില്‍

സെയ്‌ഫ്‌ അലിഖാന്‍ ആശുപത്രിയില്‍

Subscribe to Filmibeat Malayalam
Saif Ali Khan
ബോളിവുഡ്‌ താരം സെയ്‌ഫ്‌ അലി ഖാനെ വയറു വേദനയെ തുടര്‍ന്ന്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈയിലെ ലീലാവതി ആശുപത്രിയിലാണ്‌ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്‌.

അദ്ദേഹത്തിന്‌ ശക്തമായ അണുബാധയേറ്റിട്ടുണ്ടെന്ന്‌ ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്‌. ചികിത്സയുമായി ബന്ധപ്പെട്ട കുറച്ച്‌ ദിവസങ്ങള്‍ സെയ്‌ഫ്‌ ആശുപത്രിയില്‍ കഴിയേണ്ടി വരുമെന്ന്‌ ഡോക്ടര്‍മാര്‍ അറിയിച്ചു.

രണ്ട്‌ വര്‍ഷം മുമ്പ്‌ ഇത്തരത്തില്‍ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന്‌ മലേഷ്യയിലെ ക്വലാലന്പൂരില്‍ വെച്ച് സെയ്ഫ് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam