»   »  ചട്ടക്കാരി ഷംന തന്നെ

ചട്ടക്കാരി ഷംന തന്നെ

Posted By:
Subscribe to Filmibeat Malayalam
Shamna Kasim
കെഎസ് സേതുമാധവന്‍ സംവിധാനം ചെയ്ത 'ചട്ടക്കാരി' അദ്ദേഹത്തിന്റെ മകന്‍ സന്തോഷ് സേതുമാധവന്‍ റീമേയ്ക്ക് ചെയ്യും എന്ന വാര്‍ത്ത വന്നിട്ട് ഏറെ നാളായി. മൈഥിലി ചിത്രത്തില്‍ നായികയാവുമെന്നായിരുന്നു വാര്‍ത്തകള്‍.

എന്നാല്‍ പിന്നീട് നിത്യ മേനോന്‍ ചട്ടക്കാരിയാകുമെന്ന് കേട്ടു. ഇപ്പോള്‍ ഇവര്‍ രണ്ടുപേരും ചിത്രത്തിലില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്. പകരം നറുക്കു വീണിരിയ്ക്കുന്നത് ഷംന കാസിമിനാണത്രേ.

ജൂലി എന്ന ആംഗ്ലോ ഇന്ത്യന്‍ യുവതിയുടെ കഥയായിരുന്നു ചട്ടക്കാരി പറഞ്ഞത്. യഥാര്‍ത്ഥ ജീവിതത്തിലും പ്രണയിതാക്കളായിരുന്ന മോഹനും ലക്ഷ്മിയും ചേര്‍ന്നുള്ള ചൂടന്‍ രംഗങ്ങളായിരുന്നു ചിത്രത്തെ പ്രശസ്തമാക്കിയത്.

രതിച്ചേച്ചിയുടെ കഥാപാത്രത്തെ ഏറ്റെടുക്കാന്‍ നടി ശ്വേത മേനോന്‍ കാണിച്ച ധൈര്യം ചട്ടക്കാരിയുടെ കാര്യത്തില്‍ ഒരു നടിയും കാണിക്കുന്നില്ലെന്നും ചിത്രം പ്രതിസന്ധിയിലായിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

അതിനിടെ ചട്ടക്കാരിയില്‍ അഭിനയിക്കാന്‍ താനില്ലെന്ന് പറഞ്ഞതില്‍ പകപോക്കാനാണ് ചില നിര്‍മ്മാതാക്കള്‍ തനിയ്‌ക്കെതിരെ നിസാര കാരണങ്ങള്‍ പറഞ്ഞ് വിലക്കേര്‍പ്പെടുത്തിയതെന്ന് നിത്യ മേനോന്‍ ആരോപിച്ചിരുന്നു.

എന്തായാലും ലക്ഷ്മി ജീവന്‍ നല്‍കിയ കഥാപാത്രത്തെ അതിലും ഭംഗിയാക്കുക എന്ന വെല്ലുവിളി സധൈര്യം ഏറ്റെടുത്തിരിയ്ക്കുകയാണ് ഷംന.

English summary
Shamna Kasim will lead the role of Julie in “Chattakkari” remake. Chattakkari was released in 1970 and was directed by K.S.Sethmadhavan and Lakshmi played the role of Julie.The new version of Chattakkari will be directed by K.S.Sethumadhavan’s son Santhosh.,
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam