»   » കന്യാകുമാരി എക്‌സ്പ്രസിലേറി സോണിയ മലയാളത്തില്‍

കന്യാകുമാരി എക്‌സ്പ്രസിലേറി സോണിയ മലയാളത്തില്‍

Posted By:
Subscribe to Filmibeat Malayalam
Sonia Agarwal
തെന്നിന്ത്യന്‍ ഗ്ലാമര്‍ താരം സോണിയ അഗര്‍വാള്‍ മലയാളത്തിലേക്ക്. കാതല്‍ കൊണ്ടേന്‍, 7 ജി റെയിന്‍ബോ കോളനി എന്നീ ഹിറ്റുകളിലൂടെ കോളിവുഡിലെ താരറാണിയായി മാറിയ സോണിയ അഗര്‍വാള്‍ സുരേഷ് ഗോപി നായകനാവുന്ന കന്യാകുമാരി എക്‌സ്പ്രസ് എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ അരങ്ങേറുന്നത്.

ഡെന്നീസ് ജോസഫിന്റെ തിരക്കഥയില്‍ ടിഎസ് സുരേഷ് ബാബുവാണ് കന്യാകുമാരി എക്‌സ്പ്രസ് ആക്ഷന്‍ ചിത്രം ഒരുക്കുന്നത്. പിരമിഡ് ഫിലിംസിന്റെ ബാനറില്‍ ജിഎസ് മുരളിയാണ് കന്യാകുമാരി എക്‌സ്പ്രസ് നിര്‍മ്മിയ്ക്കുന്നത്.

സോണിയയുടെ ആദ്യ ചിത്രമായ 'കാതല്‍ കോണ്ടേന്റെ സംവിധായകന്‍ സെല്‍വ രാഘവനുമാള്ള വിവാഹത്തോടെ അഭിനയ ജീവിതത്തോട് സോണിയ വിട പറഞ്ഞിരുന്നു. എന്നാല്‍ താരദമ്പതിമാര്‍ക്കിടയിലുണ്ടാകുന്ന പതിവ് പ്രശ്‌നങ്ങള്‍ ഇവര്‍ക്കിടയിലും തലപൊക്കുകയും വൈകാതെ ഇരുവരും പിരിയുകയും ചെയ്തു. തുടര്‍ന്ന് കലൈഞ്ജര്‍ ടിവിയ്ക്ക് വേണ്ടി ഖുശ്ബു നിര്‍മ്മിച്ച സീരിയയിലൂടെ സോണിയ അഭിനയരംഗത്ത് തിരിച്ചെത്തിയത്.

തമിഴില്‍ രണ്ടാം നിര നായിക റോളുകളില്‍ അഭിനയിക്കാനുള്ള ഓഫറുകള്‍ വരുന്നതിനിടെയാണ് സോണിയ മലയാളത്തില്‍ നായികയാവുന്നത്. ഇന്നസെന്റ്, ബാബു ആന്റണി, ജഗതി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam