»   » അവാര്‍ഡ് തുക വര്‍ധിപ്പിക്കണം: മമ്മൂട്ടി

അവാര്‍ഡ് തുക വര്‍ധിപ്പിക്കണം: മമ്മൂട്ടി

Posted By:
Subscribe to Filmibeat Malayalam
# State film awards 2009 distributed State film awards 2009 distributed
മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡുതുക വര്‍ധിപ്പിക്കണമെന്ന് നടന്‍ മമ്മൂട്ടി. പ്രത്യേക ജൂറി പുരസ്‌ക്കാരം നേടിയ ജഗതി ശ്രീകുമാറിന് 80,000 രൂപയാണ് പുരസ്‌ക്കാരം. മികച്ച നടന് 75000 രൂപയും. തമാശയ്ക്ക് പറയുകയാണെന്ന മുഖവുരയോടെ 2009ലെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ഏറ്റുവാങ്ങി മുഖ്യമന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.

അവാര്‍ഡ് സംഖ്യ കുറച്ചുകൂടി ലഭിക്കുന്നത് ഉപകാരവും അഭിമാനാര്‍ഹവുമാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയില്‍നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഓരോ തവണയും അവാര്‍ഡില്‍ നിന്ന് തന്നെ ഒഴിവാക്കാനുള്ള കാരണങ്ങള്‍ തേടും. ഇത്തവണ മറ്റു കാരണങ്ങളൊന്നും ഇല്ലാത്തതു കൊണ്ട് അവാര്‍ഡ് കിട്ടി.

അവാര്‍ഡ് പ്രഖ്യാപനങ്ങള്‍ പലപ്പോഴും വിവാദമുണ്ടാക്കാറുണ്ട്. അവാര്‍ഡ് ദാനത്തോടെ അത് കെട്ടടങ്ങുമെന്നും മമ്മൂട്ടി പ്രതീക്ഷ പ്രകടിപ്പിച്ചു.

സംവിധായകന്‍ രഞ്ജിത്ത്(മികച്ച കഥാചിത്രംപാലേരിമാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ), ശ്വേത മേനോന്‍(നടി), മനോജ് കെ ജയന്‍(മികച്ച രണ്ടാമത്തെ നടന്‍), നിവേദിത(ബാലതാരം), സുരാജ് വെഞ്ഞാറമൂട്(ഹാസ്യനടന്‍), എം പി സുകുമാരന്‍ നായര്‍(മികച്ച രണ്ടാമത്തെ കഥാചിത്രം), ശശി പരവൂര്‍(കഥാകൃത്ത്), കെ ജി ജയന്‍(ഛായാഗ്രാഹകന്‍), റഫീക് അഹമ്മദ്(ഗാനരചയിതാവ്), മോഹന്‍ സിതാര(സംഗീതസംവിധായകന്‍), രാഹുല്‍രാജ്(പശ്ചാത്തല സംഗീതം), കെ ജെ യേശുദാസ്(ഗായകന്‍), ശരത്(ശാസ്ത്രീയ സംഗീതം) തുടങ്ങിയവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.

സംവിധായകന്‍ ഹരിഹരന്‍, എം ടി വാസുദേവന്‍നായര്‍, ജഗതി ശ്രീകുമാര്‍ എന്നിവരും മികച്ച ഗായികയായി തിരഞ്ഞെടുക്കപ്പെട്ട ശ്രേയ ഘോഷാലും അവാര്‍ഡ് ഏറ്റുവാങ്ങാന്‍ എത്തിയില്ല

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam