»   » സഹസ്രത്തില്‍ ഐപിഎസ് ഓഫീസറായി സുരേഷ് ഗോപി

സഹസ്രത്തില്‍ ഐപിഎസ് ഓഫീസറായി സുരേഷ് ഗോപി

Posted By:
Subscribe to Filmibeat Malayalam
Suresh Gopi
മോഹന്‍ലാല്‍ നായകനായ 'മഹാസമുദ്ര'ത്തിലൂടെ സംവിധായകനായി മാറിയ ഡോക്ടര്‍ ജനാര്‍ദ്ദനന്‍ പുതിയ സിനിമയുടെ ജോലികളിലേക്ക് കടക്കുന്നു.

'സഹസ്രം' എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തില്‍ സുരേഷ് ഗോപിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നത്. സഹസ്രനാമം എന്ന് പേരുള്ള ഒരു പൊലീസ് ഓഫീസറുടെ വേഷമാണ് സുരേഷ് ഗോപി ഇതില്‍ കൈകാര്യം ചെയ്യുന്നത്.

ഒരു സസ്‌പെന്‍സ് ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുത്താവുന്ന ചിത്രത്തില്‍ മധു ബാല, ജഗതി ശ്രീകുമാര്‍, സുരേഷ് കൃഷ്ണ, റിസബാവ, ലക്ഷ്മിഗോപാല സ്വാമി എന്നിവരും അണിനിരക്കുന്നു. ലോകനാഥനാണ് ക്യാമറമാന്‍. തിലക് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ടിഎം സുരേന്ദ്രന്‍ നിര്‍മ്മിയ്ക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ജൂലൈയില്‍ ഒറ്റപ്പാലത്ത് ആരംഭിയ്ക്കും.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam