»   » എന്റെ ഗതി ആര്‍ക്കും വരരുത് -നിഷാല്‍

എന്റെ ഗതി ആര്‍ക്കും വരരുത് -നിഷാല്‍

Posted By:
Subscribe to Filmibeat Malayalam
Kavya Madhavan
എന്റെ ഗതി ആര്‍ക്കും വരരുതെന്ന് നിഷാല്‍, ഒന്നും പറയാനില്ലെന്ന് കാവ്യ... വേര്‍പിരിയാനാണ് ആഗ്രഹമെന്ന കോടതിയെ അറിയിച്ചതിന് ശേഷം പുറത്തിറങ്ങിയ ഇരുവരുടെയും പ്രതികരണങ്ങള്‍ ഇതായിരുന്നു.

കേരളം അടുത്തകാലത്ത് ഏറെ ശ്രദ്ധയോടെ വീക്ഷിച്ച വിവാഹവും തുടര്‍ന്നുള്ള വിവാഹമോചനവും റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകരുടെ വന്‍സംഘം തന്നെ എറണാകുളത്തെ കുടുംബകോടതിയിലെത്തിയിരുന്നു. ആരാധകരുടെയും മാധ്യമപ്രവര്‍ത്തകരുടെയും തിക്കിതിരക്കലുകള്‍ക്കിടെ ഏറെ ബുദ്ധിമുട്ടിയാണ് കാവ്യയും നിശാലും കോടതിയി മുറിയിലെത്തിയത്.

കോടതിയിലേക്ക് വന്നപ്പോള്‍ കാവ്യ ഏറെ സന്തോഷവതിയായിരുന്നു. കോടതിയില്‍ പലരോടും കുശലം പറയുന്നതും കാണാമായിരുന്നു. എന്നാല്‍ നിശാല്‍ ഏറെ സമ്മര്‍ദ്ദം അനുഭവിയ്ക്കുന്നതായി അദ്ദേഹത്തിന്റെ മുഖഭാവങ്ങള്‍ പറയാതെ പറഞ്ഞു.

കോടതി മുറിയില്‍ ഏറ്റവും പിന്‍നിരയിലായി രണ്ടറ്റങ്ങളിലായാണ് കാവ്യയും നിശാലും ഇരുന്നിരുന്നത്. കോടതിനിര്‍ദ്ദേശപ്രകാരം ഇരുവരും കൗണ്‍സിലിങ് മുറിയിലേക്ക് വിളിപ്പിച്ചു. വെറുതെയാണെന്നുറപ്പുണ്ടായിട്ടും ഒരു അവസാനശ്രമം. എന്നാല്‍ വിവാഹമോചനത്തിനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്നും പരസ്പരം ബാധ്യതകളില്ലെന്നും ഇരുവരും കോടതിയെ അറിയിച്ചു. ഇതുടര്‍ന്ന് ഇതുസംബന്ധിച്ച് ഉത്തരവ് പിന്നീടുണ്ടാകുമെന്ന് ജഡ്ജി അറിയിച്ചു.

കോടതി മുറിവിട്ട് ആദ്യം പുറത്തെത്തിയത് നിശാലായിരുന്നു. പിന്നീട് കാവ്യയും. ഇവരുടെ മൊഴികള്‍ക്കും ചിത്രങ്ങള്‍ക്കും വേണ്ടി ക്യാമറമാന്‍മാരുടെയും റിപ്പോര്‍ട്ടര്‍മാരുടെയും കൂട്ടയിടി. ഒരു കുടുംബത്തിനും ഈ ഗതി വരരുത്. നിഷാല്‍ പറഞ്ഞത് ഇതുമാത്രമായിരുന്നു. കാവ്യയെ ചാനല്‍ ക്യാമറകള്‍ വട്ടമിട്ടെങ്കിലും ഒന്നും മിണ്ടാതെ കാവ്യ കാറില്‍ കയറി.

സിനിമാലോകം ആഘോഷിച്ച കാവ്യ-നിശാല്‍ ചന്ദ്ര ദമ്പതികളുടെ വിവാഹജീവിതത്തിന് ഇനി ഏതാനും ദിവസങ്ങളുടെ ആയുസ്സ് മാത്രം.

English summary
Kavya and Nishal appeared before the court for the hearing on the divorce case at 4 pm and the court then sent them for counselling.However, both of them told the counsellor that there were irreconcilable differences in their two-year-old marriage and they could not live together anymore.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam