»   » ജയറാം-അക്കു-ഗീരിഷ്‌ ടീം വീണ്ടും

ജയറാം-അക്കു-ഗീരിഷ്‌ ടീം വീണ്ടും

Subscribe to Filmibeat Malayalam

2008ലെ സൂപ്പര്‍ ഹിറ്റുകളിലൊന്നായ വെറുതെ ഒരു ഭാര്യയുടെ അണിയറക്കാര്‍ വീണ്ടുമൊന്നിയ്‌ക്കുന്നു. കെ ഗിരീഷ്‌ കുമാറിന്റെ തിരക്കഥയില്‍ ജയറാമിനെ നായകനാക്കി അക്കു അക്‌ബര്‍ സംവിധാനം ചെയ്‌ത വെറുതെ ഒരു ഭാര്യ കുടുംബ പ്രേക്ഷകര്‍ രണ്ടു കൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. ഈ ചിത്രത്തിന്റെ 125ാം ദിനാഘോഷ വേളയിലാണ്‌ വീണ്ടുമൊരിക്കല്‍ കൂടി ഒന്നിയ്‌ക്കാന്‍ ഈ ടീം തീരുമാനിച്ചത്‌.

അങ്ങനെയാണ്‌ പുതിയ ചിത്രത്തിന്റെ തിരക്കഥയെഴുതി തുടങ്ങിയതെന്ന്‌ ഗിരീഷ്‌ കുമാര്‍ പറയുന്നു. വെറുതെ ഒരു ഭാര്യയെ പോലെ തന്നെ ഒരു കുടുംബപശ്ചാത്തലത്തിലുള്ള ഒരു സിനിമ തന്നെയായിരിക്കും ഇത്‌.

ഒരു കുട്ടിയെ കേന്ദ്രമാക്കിയാണ്‌ ചിത്രം വരുന്നത്‌. അച്ഛനും അമ്മയും മകളുമടങ്ങുന്ന കുടുംബം. വ്യത്യസ്‌ത മതവിഭാഗങ്ങളില്‍പ്പെട്ടവരാണ്‌ ഈ ദമ്പതിമാര്‍. കുടുംബത്തിന്റെ കഥ നര്‍മ്മത്തിന്റെ അകമ്പടിയോടെയാണ്‌ പറയുന്നത്‌. ചിത്രത്തിന്റെ താരനിര്‍ണയം പുരോഗമിയ്‌ക്കുകയാണ്‌. അതേ സമയം വെറുതെ ഒരു ഭാര്യയില്‍ തിളങ്ങിയ ഗോപികയുടെ അഭാവം ഈ കൂട്ടുകെട്ടിന്‌ വന്‍ തിരിച്ചടിയാണ്‌.

പുതിയ ചിത്രത്തിന്റെ കടലാസു ജോലികള്‍ പൂര്‍ത്തിയായിട്ടുണ്ട്‌. ജൂണ്‍ 18ന്‌ ഷൂട്ടിംഗ്‌ ആരംഭിയ്‌ക്കാനാണ്‌ പ്ലാന്‍ ചെയ്‌തിരിയ്‌ക്കുന്നത്‌. ഇപ്പോള്‍ സിബി മലയില്‍-മമ്മൂട്ടി ചിത്രത്തിന്റെ തിരക്കഥയെഴുതുന്ന തിരക്കിലാണ്‌ ഗിരീഷ്‌ കുമാര്‍.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam